spot admission in Thiruvananthapuram Engineering College and Food craft Institute  AI image
Career

തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും സ്പോട്ട് അഡ്മിഷൻ

ഫുഡി ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം കേന്ദ്രത്തിൽ ഓഗസ്റ്റ് പത്ത് വരെയാണ് സ്പോട്ട് അഡ്മിഷൻ നടത്തുക.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിൽ എം ടെക്കിനും ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകൾക്കുമാണ് സീറ്റ് ഒഴിവുള്ളത്

സി ഇ ടിയിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഓഗസ്റ്റ് എട്ടിന് രാവിലെ 11 ന് എം.ടെക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.

ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്പോട്ട് അഡ്മിഷൻ

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ 2025 - 26 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് എന്നീ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് പത്ത് വരെയാണ് സ്പോട്ട് അഡ്മിഷൻ നടക്കുക. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യം/ ഡിഗ്രി. എസ് എസ് എൽ സി, പ്ലസ് ടു / ടി സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാംകൂടുതൽ വിവരങ്ങൾക്ക്: 0471 - 2728340, 8075319643, 7561882783, 6238455239.

Education news: There are spot admission for M.Tech courses at Thiruvananthapuram Engineering College and Hotel Management courses at Food craft Institute Thiruvananthapuram Center.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT