Students Who Passed Class 10 Can Now Enroll in Printing Technology Course @LabelsNLabeling
Career

പത്താം ക്ലാസ് ജയിച്ചവർക്ക് പ്രിന്റിംഗ് ടെക്നോളജി കോഴ്സ് പഠിക്കാം

വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ മാനേജിംഗ് ഡയറക്‌ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻസ്, കെജി.ടി.ഇ പ്രസ് വർക്ക്, കെജി.ടി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻസ് & ഫിനിഷിംഗ് (പാർട്ട് ടൈം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.
അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും / മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്‌ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തിൽ തപാലിൽ അയക്കണം.

വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ മാനേജിംഗ് ഡയറക്‌ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. പുരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 18.  വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728, www.captkerala.com.

Education news: Students Who Passed Class 10 Can Now Enroll in Printing Technology Course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT