നിയമബിരുദമുള്ളവർക്ക് മികച്ച തൊഴിലവസരങ്ങളിലൊന്നാണ് സുപ്രീം കോടതിയിലെ ലോ ക്ലാർക്ക് കം റിസർച്ച് അസോസിയേറ്റ്. ഈ തസ്തികയിലുള്ള 90 ഓളം ഒഴിവുകളിലേക്കാണ് സുപ്രീം കോടതി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഫെബ്രുവരി ഏഴ് (07-02-2026) വരെ ഓൺലൈനായി സുപ്രീം കോടതിയുടെ വെബ് സൈറ്റായ www.sci.gov.in വഴി അപേക്ഷ സമർപ്പിക്കാം.
ഇന്റഗ്രേറ്റഡ് ലോ കോഴ്‌സുകൾ ഉൾപ്പെടെ നിയമത്തിൽ ബിരുദം നേടിയ യോഗ്യരായ നിയമ ബിരുദധാരികൾക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.
തസ്തിക: ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം: 90 (ഏകദേശം)
പ്രായപരിധി: 20 - 32 വയസ്സ് (07.02.2026 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്)
ശമ്പളം: പ്രതിമാസം 1,00,000/- രൂപ സമാഹൃതം
നിയമനത്തിന്റെ സ്വഭാവം: കരാർ നിയമനം
നിയമന കാലാവധി: 2026-2027
അവശ്യ യോഗ്യതകൾ
➽നിയമ ബിരുദധാരിയായിരിക്കണം (ലോ ക്ലാർക്ക് ആയി നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ്), ഇന്ത്യയിൽ അഭിഭാഷകനായി ചേരുന്നതിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഏതെങ്കിലും സ്കൂൾ/കോളേജ്/സർവ്വകലാശാല/സ്ഥാപനത്തിൽ നിന്ന് നിയമത്തിൽ ബിരുദം (നിയമത്തിൽ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ് ഉൾപ്പെടെ) നേടിയിരിക്കണം.
➽പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ കോഴ്‌സിന്റെ അഞ്ചാം വർഷത്തിലോ ഏതെങ്കിലും സ്ട്രീമിൽ ബിരുദം നേടിയ ശേഷം മൂന്ന് വർഷത്തെ നിയമ കോഴ്‌സിന്റെ മൂന്നാം വർഷത്തിലോ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും.
➽നിയമ യോഗ്യത നേടിയതിന്റെ തെളിവ് ഹാജരാക്കിയാൽ മാത്രമേ നിയമ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് ആയി ജോലിയിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ.
➽ ഉദ്യോഗാർത്ഥിക്ക് ഗവേഷണ, വിശകലന കഴിവുകൾ, എഴുതാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം,
അപേക്ഷാ ഫീസ്: എല്ലാ ഉദ്യോഗാർത്ഥികൾക്കും 750/- രൂപ
അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി ഏഴ് (07/02/20260)
പരീക്ഷാ തീയതി: മാർച്ച് ഏഴ് (07/03/2026)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates