സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 250 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 28.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാഭ്യാസം: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
സാങ്കേതിക യോഗ്യത: കംപ്യൂട്ടറിൽ അടിസ്ഥാന പരിചയം. മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പിംഗ് ചെയ്യാൻ അറിഞ്ഞിരിക്കണം.
പ്രായപരിധി : അപേക്ഷകന്റെ പ്രായം 18 വയസിനും 30 വയസിനും ഇടയിൽ ആയിരിക്കണം.
പ്രായം കണക്കാക്കുന്നത് സെപ്റ്റംബർ ഒന്നാം തീയതിയാണ്.
സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
നാല് ഘട്ടങ്ങളിലായി നടക്കുന്ന വിവിധ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
100 മാർക്കിന്റെ 1.5 മണിക്കൂർ പരീക്ഷയാണ് നടത്തുന്നത്. ജനറൽ ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ നോളഡ്ജ്, ഭരണഘടനയിലെ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വകുപ്പുകൾ, സുപ്രീം കോടതി ചട്ടങ്ങൾ, കംപ്യുട്ടർ വിജ്ഞാനം എന്നിവയിൽ നിന്നുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.
50 മാർക്കിലാണ് പരീക്ഷ. അകെ 10 മിനിറ്റ് ആണ് സമയം. മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യണം. പരമാവധി 3% തെറ്റുകൾ മാത്രമേ അനുവദിക്കൂ.
100 മാർക്കിന്റെ 2 മണിക്കൂർ പരീക്ഷയാണ് നടത്തുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള കോംപ്രിഹെൻഷൻ, പ്രിസി റൈറ്റിംഗ്, എസ്സേ റൈറ്റിംഗ് എന്നിവയാണ് ഭാഗങ്ങൾ.
അവസാന ഘട്ടത്തിലാണ് അഭിമുഖം നടക്കുന്നത്. 25 മാർക്കാണ് അഭിമുഖത്തിന് ഉള്ളത്.
നിയമനം ലഭിക്കുന്നവർക്ക് 35,400 രൂപ ബേസിക് പേയും (Pay Matrix Level 6) കൂടാതെ മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ ഫീസ് 1500 രൂപയാണ് ജനറൽ വിഭാഗക്കാർക്ക്. മറ്റുള്ളവർക്ക് 750 രൂപയാണ്.
ആദ്യ ഘട്ട ഒബ്ജക്ടീവ് പരീക്ഷയ്ക്ക് കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നീ കേന്ദ്രങ്ങളുണ്ട്. ബാക്കിയുള്ള പരീക്ഷകൾ ഡൽഹിയിൽ വെച്ചാകും സംഘടിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വിജ്ഞാപനം സന്ദർശിക്കുക. ഓർക്കുക, അപേക്ഷകൾ ഒക്ടോബർ 7 മുതൽ ഒക്ടോബർ 28. വരെയാണ് സമർപ്പിക്കാൻ കഴിയുക.
https://cdnbbsr.s3waas.gov.in/s3ec0490f1f4972d133619a60c30f3559e/uploads/2026/09/2026093036.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates