ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന്റെ (ഐഐഐസി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ പരിശീലനത്തിന് അപേക്ഷിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് പരിശീലനത്തിന് പ്രവേശനം.
ഗൂഗിൾ ഫോം:https://docs.google.com/forms
പരിശീലന കാലാവധി 70 ദിവസമാണ്. എക്‌സ്‌കവേറ്റർ സുരക്ഷിതമായി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. മെഷീൻ ഓപ്പറേഷൻ, വിവിധ എക്‌സവേഷൻ ടെക്‌നിക്‌സ്, അടിസ്ഥാന മെഷീൻ മെയിന്റനൻസ്, സുരക്ഷാ നടപടികൾ, സൈറ്റ് പ്രാക്ടീസുകൾ, എക്‌സ്‌കവേറ്റർ അറ്റാച്ച്മെന്റ്സ് കൈകാര്യം ചെയ്യൽ തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ, കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓപ്പറേറ്റർ, ഏർത്ത് മൂവിങ് എക്യുപ്മെന്റ് ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിൽ ജോലി സാധ്യതകളുണ്ട്. താല്പര്യമുള്ളവർക്ക് ഓൺലൈൻ സെപ്റ്റംബർ 20നകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8078980000 എന്ന നമ്പറിൽ ബന്ധപ്പെടാം. ഔദ്യോഗിക വെബ്സൈറ്റ് www.iiic.ac.in.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLScIftZNi9yjR8hdt2eZ8dNBUVA47xd13YEdOzuMeWL7zr0v_Q/viewform
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates