ട്രാവൻകൂർ ദേവസ്വം ബോർഡിൽ ഒഴിവ്; നേരിട്ട് നിയമനം; ബിസിനസ് അനലിസ്റ്റ് തസ്തിക, 7 ഒഴിവുകൾ !

7 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.
Business Analyst vacancies
The Travancore Devaswom Board (TDB) is inviting applications for 7 Senior Business Analyst vacancies under its Digital Transformation Project.ai image
Edited By:
Updated on
2 min read

ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ (TDB) ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയിലേക്ക് സീനിയർ ബിസിനസ് അനലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 7 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://recruitopen.com/cmd/tdb2/

Business Analyst vacancies
ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

യോഗ്യത

വിദ്യാഭ്യാസ യോഗ്യത

കംപ്യുട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി വിഷയങ്ങളിൽ B.E./B.Tech, MCA, M.Sc. അല്ലെങ്കിൽ തത്തുല്യ യോഗ്യത അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് നേടിയിരിക്കണം. MBA/PGDM (Systems, Operations, IT അല്ലെങ്കിൽ അനുബന്ധ മേഖല) അധിക യോഗ്യതയായി പരിഗണിക്കും.

പ്രവൃത്തിപരിചയം

കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ കുറഞ്ഞത് 4 വർഷം Business Analysis / Functional Consulting മേഖലയിൽ IT/Software പ്രോജക്ടുകളിൽ പ്രവർത്തിച്ച പരിചയം ഉണ്ടായിരിക്കണം.

Business Analyst vacancies
ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

ആവശ്യമായ കഴിവുകൾ

Business Requirement Analysis, Business Process Re-engineering, BRD/FRD/SRS തയ്യാറാക്കൽ, BPMN/Process Modelling, User Stories, Agile/Scrum, Jira/Confluence, UAT, Functional Testing, Requirement Traceability തുടങ്ങിയ മേഖലകളിൽ പരിചയം വേണം. REST APIs, Databases, Microservices, System Integrations എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവും ആവശ്യമാണ്.

അധിക യോഗ്യത

CBAP, CCBA, PMP, PRINCE2, Agile/Scrum തുടങ്ങിയ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ അധിക പരിഗണന ലഭിക്കാൻ സഹായിക്കും. വലിയ തോതിലുള്ള Application Development, E-Governance അല്ലെങ്കിൽ Digital Transformation പദ്ധതികളിലെ പരിചയം അഭികാമ്യമാണ്.

Business Analyst vacancies
വരുന്നു... റെയിൽവേയിൽ പാരാമെഡിക്കൽ ജോലി, 560 ഒഴിവുകൾ; നഴ്സ്, ലാബ് അസിസ്റ്റന്റ് തസ്തികകൾ !

പ്രായപരിധി

01.09.2026 അടിസ്ഥാനമാക്കി പരമാവധി പ്രായം 50 വയസാണ്.

പ്രതിഫലം

ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും പരിഗണിച്ചായിരിക്കും പ്രതിഫലം നിശ്ചയിക്കുക.

നിയമന കാലാവധി

ഇത് കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ആദ്യം 2 വർഷത്തേക്കാണ് നിയമനം. തുടർന്ന് കാലാവധി നീട്ടാൻ സാധ്യതയുണ്ട്.

Business Analyst vacancies
സമഗ്ര ശിക്ഷാ കേരളയിൽ 602 ഒഴിവുകൾ; എഞ്ചിനീയർ, ഡ്രൈവർ തുടങ്ങിയ നിരവധി ഒഴിവുകൾ !

അഭിമുഖം

  • തീയതി: സെപ്റ്റംബർ 17, 18, 2026

  • പ്രീ-രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള റിപ്പോർട്ടിങ് സമയം രാവിലെ 9 മുതൽ 10 വരെ

  • സ്പോട്ട് വാക്ക്-ഇൻ രജിസ്ട്രേഷൻ: രാവിലെ 10 മുതൽ

  • വേദി: സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് (CMD)

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.TDB_Sr_Business_Analyst_Walk_in_Interview_Notification-final.pdf

Business Analyst vacancies
10ാം ക്ലാസ് മതി; ടൂറിസം വകുപ്പിൽ 162 ഒഴിവുകൾ, ദിവസേന 810 രൂപ; ജില്ല തിരിച്ചുള്ള ഒഴിവുകൾ അറിയാം !
Business Analyst vacancies
ITI മതി! ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് ആകാം; 30 ഒഴിവുകൾ
Business Analyst vacancies
HLL Lifecare: മാനേജർ മുതൽ വൈസ് പ്രസിഡന്റ് വരെ ഒഴിവുകൾ, അവസാന തീയതി സെപ്റ്റംബർ 23
Summary

The Travancore Devaswom Board (TDB) is inviting applications for 7 Senior Business Analyst vacancies under its Digital Transformation Project. Eligible candidates can attend the walk-in interview scheduled for September 17 and 18, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com