

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare) വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, അസോസിയേറ്റ് ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, വൈസ് പ്രസിഡന്റ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ തുടങ്ങിയ തസ്തികകളിലായി 16 ഒഴിവുകളാണ് നിലവിലുള്ളത്. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.
സീനിയർ ഓപ്പറേഷൻസ് മാനേജർ – മെന്റൽ ഹെൽത്ത് – 1
അസിസ്റ്റന്റ് ജനറൽ മാനേജർ – മെന്റൽ ഹെൽത്ത് – 1
അസിസ്റ്റന്റ് ജനറൽ മാനേജർ – ലൈഫ്‌പാത്ത് – 1
അസോസിയേറ്റ് ജനറൽ മാനേജർ – അലൈഡ് ഹെൽത്ത്‌കെയർ സർവീസസ് – 1
അസോസിയേറ്റ് ജനറൽ മാനേജർ – കൺസ്യൂമർ ഗുഡ്സ് – 1
സീനിയർ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ – ലേണിങ് ആൻഡ് ഡെവലപ്‌മെന്റ് – 1
മാനേജർ – ലീഗൽ – 1
ഡെപ്യൂട്ടി ജനറൽ മാനേജർ / ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് – ഫാർമ റീട്ടെയിൽ – 1
ഡെപ്യൂട്ടി ജനറൽ മാനേജർ – ഐ.ടി – 1
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് / അസോസിയേറ്റ് വൈസ് പ്രസിഡന്റ് – എച്ച്.ആർ – 1
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് – സെക്രട്ടേറിയൽ – 1
അസോസിയേറ്റ് വൈസ് പ്രസിഡന്റ് – സിവിൽ – 1
അസോസിയേറ്റ് വൈസ് പ്രസിഡന്റ് – ഫിനാൻസ് – 1
വൈസ് പ്രസിഡന്റ് & ചീഫ് ഫിനാൻഷ്യൽ ഓഫീസർ – 1
വൈസ് പ്രസിഡന്റ് – ഫാർമ റീട്ടെയിൽ – 1
വൈസ് പ്രസിഡന്റ് – പ്രോഡക്റ്റ് മാർക്കറ്റിങ് – 1
യോഗ്യത
തസ്തികയ്ക്ക് അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയിൽ വ്യത്യാസമുണ്ട്. സയൻസിൽ ബിരുദവും എം.ബി.എയും, എം.ബി.എ/പി.ജി.ഡി.എം, എൽ.എൽ.ബി, ബി.ഇ/ബി.ടെക്, ബി.ഫാം, സി.എ, സി.എം.എ, കമ്പനി സെക്രട്ടറി യോഗ്യത തുടങ്ങിയവയാണ് വിവിധ തസ്തികകൾക്ക് ആവശ്യപ്പെടുന്നത്.
ഇതിന് പുറമെ തസ്തികയുടെ സ്വഭാവമനുസരിച്ച് 6 മുതൽ 20 വർഷം വരെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയവും ആവശ്യമാണ്.
പ്രായപരിധി
വിവിധ തസ്തികകൾക്ക് പരമാവധി പ്രായപരിധി 40 മുതൽ 52 വയസ് വരെ ആണ്. എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖ സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ രേഖകൾ പരിശോധിക്കും. പ്രത്യേക എഴുത്തുപരീക്ഷ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർ അഭിമുഖ സമയത്ത് NOC (No Objection Certificate) ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.lifecarehll.com/careers/view/reference/03f544613917945245041ea1581df0c2hX-Kgg