The Travancore Devaswom Board has invited applications from retired personnel for 500 Security Guard vacancies in sabarimala  ai image
Career

ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

വിമുക്തഭടൻമാർ, സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് അല്ലെങ്കിൽ കേന്ദ്ര സേനകൾ എന്നിവയിൽ നിന്നും വിരമിച്ചവർക്ക് ആണ് അവസരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ശബരിമലയിലെ മണ്ഡലം മകരവിളക്കിനോട് അനുബന്ധിച്ചു സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 500 ഒഴിവുകളാണ് ഉള്ളത്. വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.

അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://travancoredevaswomboard.org/wp-content/uploads/2026/09/DocScanner-30-Sept-2026-3-01-pm.pdf

യോഗ്യതകൾ

  • വിമുക്തഭടൻമാർ, സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് അല്ലെങ്കിൽ കേന്ദ്ര സേനകൾ എന്നിവയിൽ നിന്നും വിരമിച്ചവർക്ക് ആണ് അവസരം

  • ഈ സേനകളിൽ 5 വർഷമെങ്കിലും പ്രവൃത്തി പരിചയം ആവശ്യമാണ്.

  • അപേക്ഷകർ ഹിന്ദു മതത്തിൽ ഉൾപ്പെട്ടവർ ആയിരിക്കണം.

  • അപേക്ഷകന്റെ പ്രായം 67 വയസിൽ കവിയരുത്.

  • പുരുഷന്മാർക്ക് മാത്രമാണ് അവസരം

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

  • ദിവസവേതനം: 900 രൂപ

  • താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

പ്രധാന തീയതികൾ

  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20.10.2026

  • അഭിമുഖം നടത്തുന്ന തീയതികൾ: 24.10.2026, 26.10.2026, 27.10.2026

  • സമയം: രാവിലെ 10.00 മണി മുതൽ വൈകിട്ട് 05.00 മണി വരെ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

അപേക്ഷിക്കേണ്ട വിധം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.

പൂരിപ്പിച്ച അപേക്ഷാഫോം താഴെ പറയുന്ന ഏതെങ്കിലും ഒരു മാർഗ്ഗത്തിലൂടെ സമർപ്പിക്കാം:

തപാൽ വഴി: ''ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ആഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം 695003'' എന്ന വിലാസത്തിൽ അയക്കുക.

ഇ-മെയിൽ വഴി: ഫോട്ടോയും രേഖകളും സ്കാൻ ചെയ്ത് sptdbvig@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.

ഓൺലൈനായി അപേക്ഷിക്കുന്നവർ നേരിട്ട് തപാലിൽ അപേക്ഷ അയക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് 7012149116, 9497964855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://travancoredevaswomboard.org/wp-content/uploads/2026/09/DocScanner-30-Sept-2026-3-01-pm.pdf

The Travancore Devaswom Board has invited applications from retired personnel for 500 Security Guard vacancies at Sabarimala in connection with the Mandala-Makaravilakku pilgrimage season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'