TIFR Recruitment 2026 Apply for Technical and Scientific Posts Before May 16 TIFR/x
Career

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പത്താം ക്ലാസ് മുതൽ യോഗ്യത, അവസാന തീയതി മേയ് 16

വിവിധ ടെക്‌നിക്കൽ, സയന്റിഫിക്, സപ്പോർട്ട് തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. വിവിധ ടെക്‌നിക്കൽ, സയന്റിഫിക്, സപ്പോർട്ട് തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്. പത്താം ക്ലാസ് മുതൽ എം.ടെക് വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന തീയതി മേയ് 16.

യോഗ്യതയും ഒഴിവുകളും

എൻജിനീയർ(മെക്കാനിക്കൽ)– 1 ഒഴിവ്

  • മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/പ്രൊഡക്ഷൻ എൻജിനീയറിംഗിൽ എം.ഇ/എം.ടെക് അല്ലെങ്കിൽ പി.എച്ച്.ഡി

  • കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ) – 1 ഒഴിവ്

  • മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ

  • CNC മെഷീനുകളിൽ 1 മുതൽ 2 വർഷം വരെ പ്രവൃത്തി പരിചയം.

ട്രേഡ്സ്മാൻ (കാർപെന്റർ) – 1 ഒഴിവ്

  • ബന്ധപ്പെട്ട ട്രേഡിൽ NTC/NAC സർട്ടിഫിക്കറ്റ്.

  • 1 മുതൽ 2 വർഷം വരെ പ്രവൃത്തി പരിചയം.

ട്രേഡ്സ്മാൻ (ഫിറ്റർ)– 1 ഒഴിവ്

  • ബന്ധപ്പെട്ട ട്രേഡിൽ NTC/NAC സർട്ടിഫിക്കറ്റ്.

  • 1 മുതൽ 2 വർഷം വരെ പ്രവൃത്തി പരിചയം.

ട്രേഡ്സ്മാൻ (മെഷിനിസ്റ്റ് - മില്ലർ) –1 ഒഴിവ്

  • ബന്ധപ്പെട്ട ട്രേഡിൽ NTC/NAC സർട്ടിഫിക്കറ്റ്.

  • 1 മുതൽ 2 വർഷം വരെ പ്രവൃത്തി പരിചയം.

പ്രോജക്ട് സയന്റിഫിക് ഓഫീസർ – 1 ഒഴിവ്

  • ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ ബി.ഇ/ബി.ടെക്

  • 1 വർഷത്തെ പ്രവൃത്തി പരിചയം.

ലൈബ്രറി ട്രെയിനി – 3 ഒഴിവുകൾ

  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.

ടെമ്പററി വർക്ക് അസിസ്റ്റന്റ് – 1 ഒഴിവ്

  • പത്താം ക്ലാസ് യോഗ്യതയും കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയവും (ഈ തസ്തികയ്ക്ക് അടിസ്ഥാന സയൻസ് അറിവ് ആവശ്യമാണ്).

പ്രായ പരിധി

  • പരമാവധി 28 വയസാണ് അപേക്ഷകരുടെ ഉയർന്ന പ്രായം.

  • എൻജിനീയർ തസ്തികയ്ക്ക് മാത്രം 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

  • സർക്കാർ നിയമങ്ങൾ പ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക .

https://www.tifr.res.in/maincampus/viewNoticeFile.php

TIFR Recruitment 2026 Apply for Technical and Scientific Posts Before May 16.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

'ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ'; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; വൈറലായി മമ്മൂട്ടിയുടെ മറുപടി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ ഇതിനാവില്ല': വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ ട്രംപ്

'കളങ്കാവൽ' സംവിധായകനൊപ്പം ജയസൂര്യ; ത്രില്ലടിപ്പിച്ച് 'മായൻ' മോഷൻ പോസ്റ്റർ

'റിയാന്‍ പരാഗ് ശരിയായ ക്യാപ്റ്റനാണോ? രാജസ്ഥാന്‍ ഒന്ന് ഇരുത്തി ചിന്തിക്കേണ്ട അവസ്ഥയാണ്'

SCROLL FOR NEXT