തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് ആണ് മേള നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് മേള നടത്തുന്നത്.
തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA) ലാണ് നടക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും.
10, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8921916220, 0471 2992609 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates