Udupi Cochin Shipyard Invites Applications for 35 Workmen Posts 
Career

കൊച്ചിൻ ഷിപ്പ്‌യാർഡിന് കീഴിൽ സ്ഥിര നിയമനം; ഐടിഐ യോഗ്യതയും പ്രവൃത്തി പരിചയവും

അകെ 35 ഒഴിവുകളാണ് ഉള്ളത്. പൈപ്പ് ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെഷിനറി ഫിറ്റർ എന്നീ ട്രേഡുകളിലായി ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL) വർക്ക്‌മാൻ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 35 ഒഴിവുകളാണ് ഉള്ളത്. പൈപ്പ് ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെഷിനറി ഫിറ്റർ എന്നീ ട്രേഡുകളിലായി ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്ഥിരനിയമനം ആയിരിക്കും. ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ

പൈപ്പ് ഫിറ്റർ- 10

യോഗ്യത:

  • ഫിറ്റർ / പ്ലംബർ / സാനിറ്ററി ഫിറ്റർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)
    അല്ലെങ്കിൽ

  • അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത

പ്രവൃത്തിപരിചയം:

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം

  • ഷിപ്‌യാർഡ്, എഞ്ചിനീയറിങ് കമ്പനി, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

അഭികാമ്യ യോഗ്യത:

  • ബെൻഡിംഗ് മെഷീൻ, ഷിയറിംഗ് മെഷീൻ, ഹൈഡ്രോളിക് പ്രസ്സ് തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവൃത്തിപരിചയം

  • ഇൻസ്ട്രുമെന്റ് ഫിറ്റിങ് ജോലികളിൽ പരിചയം

  • ഹെവി ഡ്യൂട്ടി ക്രെയിനുകൾ, കംപ്രസറുകൾ, ന്യൂമാറ്റിക് ഉപകരണങ്ങൾ, ഹൈഡ്രോളിക് പ്രസ്സുകൾ എന്നിവയുടെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും പരിചയം.

വെൽഡർ- 10

യോഗ്യത:

  • വെൽഡർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)
    അല്ലെങ്കിൽ

  • വെൽഡർ ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത

പ്രവൃത്തിപരിചയം:

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം

  • ഷിപ്‌യാർഡ്, എഞ്ചിനീയറിങ് കമ്പനി, സർക്കാർ/സ്വകാര്യ സ്ഥാപനം അല്ലെങ്കിൽ സെമി-ഗവൺമെന്റ് സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

അഭികാമ്യ യോഗ്യത:

  • നിലവിലെ അല്ലെങ്കിൽ മുൻ സ്ഥാപനങ്ങളിൽ നിന്നുള്ള വെൽഡർ യോഗ്യതാ അംഗീകാരം (Welder Qualification Approval) ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ഇലക്ട്രീഷ്യൻ- 10

യോഗ്യത:

  • ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്ട്രോണിക് മെക്കാനിക്കൽ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)
    അല്ലെങ്കിൽ

  • അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത

പ്രവൃത്തിപരിചയം:

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം

  • ഷിപ്പ് ബിൽഡിംഗ് കമ്പനി, ഷിപ്പ് റിപ്പയർ കമ്പനി, എഞ്ചിനീയറിങ് കമ്പനി, സ്വകാര്യ സ്ഥാപനം അല്ലെങ്കിൽ വൈദ്യുതി ഉത്പാദന/പ്രസരണ/വിതരണ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

അനിവാര്യമായ പരിചയം:

  • സബ്‌സ്റ്റേഷൻ പ്രവർത്തനങ്ങളും പരിപാലനവും

  • HT/LT സ്വിച്ച്‌ഗിയറുകളുടെയും ട്രാൻസ്‌ഫോർമറുകളുടെയും ഇൻസ്റ്റലേഷൻ

  • വൈദ്യുത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും

  • ഇലക്ട്രിക്കൽ ലേഔട്ടുകൾ മനസിലാക്കാനുള്ള കഴിവ്

  • SLD (Single Line Diagram), വയറിങ് സ്റ്റാൻഡേർഡുകൾ എന്നിവയിലെ അറിവ്.

മെഷിനറി ഫിറ്റർ- 5

യോഗ്യത:

  • ഫിറ്റർ / ഡീസൽ മെക്കാനിക് / മെഷിനിസ്റ്റ് / ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)
    അല്ലെങ്കിൽ

  • അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത

പ്രവൃത്തിപരിചയം:

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം

  • ഷിപ്‌യാർഡ്, എഞ്ചിനീയറിങ് കമ്പനി അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

അനിവാര്യമായ പരിചയം:

  • ലാത്ത്, മില്ലിങ് മെഷീൻ, ടേണിങ് മെഷീൻ തുടങ്ങിയ മെഷീൻ ടൂളുകൾ പ്രവർത്തിപ്പിക്കുന്നതിലുള്ള പരിചയം

  • ബെയറിങ് മാറ്റിസ്ഥാപിക്കൽ, ഷാഫ്റ്റ് അലൈൻമെന്റ്, കപ്പ്ലിങ് ഫിറ്റിങ് എന്നിവയിലെ പരിചയം

  • മെഷിനറി ഡ്രോയിങ്ങുകൾ മനസിലാക്കാനുള്ള കഴിവ്

  • പമ്പുകൾ, ജനറേറ്ററുകൾ, കംപ്രസറുകൾ, എഞ്ചിനുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ സ്ഥാപനം, അറ്റകുറ്റപ്പണി, പരിപാലനം എന്നിവയിൽ പരിചയം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career/7cc9ee9119b88b038818a65858c85831.pdf

Udupi Cochin Shipyard Invites Applications for 35 Workmen Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

'സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല; അന്ന് തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്'

പിഎസ്‌സി ബുളളറ്റിനിൽ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ; നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

'കയ്യിലിരുപ്പ് പണ്ടേ കുറച്ച് മോശാ...'; കിടിലന്‍ മേക്കിങില്‍ 'ഐ, നോബഡി'; ആകാംക്ഷ നിറച്ച് ട്രെയിലര്‍

നേരത്തെ മൂന്ന് ആനകള്‍; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

SCROLL FOR NEXT