UPSC CSE 2024 Candidates Can Apply for 100 CSIR Assistant Section Officer Posts 
Career

സിവിൽ സർവീസ് കിട്ടിയില്ലേ?, വിഷമിക്കേണ്ട, കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതാ അവസരം

യു പി എസ് സി 2024 സിവിൽ സർവീസ് പരീക്ഷയിൽ (CSE 2024) പങ്കെടുത്തെങ്കിലും നിയമന ശുപാർശ ലഭിക്കാത്ത ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്ര-വ്യവസായ ഗവേഷണ കൗൺസിൽ (CSIR) അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ASO) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണ് വിവിധ വിഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യു പി എസ് സി 2024 സിവിൽ സർവീസ് പരീക്ഷയിൽ (CSE 2024) പങ്കെടുത്തെങ്കിലും നിയമന ശുപാർശ ലഭിക്കാത്ത ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13.

ഒഴിവുകൾ

  • അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ജനറൽ) – 61

  • അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ഫിനാൻസ് & അക്കൗണ്ട്സ്) – 18

  • അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സ്റ്റോർസ് & പർച്ചേസ്) – 21

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. കൂടാതെ 'UPSC Civil Services Examination 2024'-ൽ പങ്കെടുത്ത് നിയമന ശുപാർശ ലഭിക്കാത്ത (Non-Recommended) ഉദ്യോഗാർഥിയായിരിക്കണം. അപേക്ഷകരുടെ വിവരങ്ങൾ UPSC പ്രതിഭ സേതു (Pratibha Setu) പോർട്ടലിൽ ഉണ്ടായിരിക്കണം.

പ്രായപരിധി

അപേക്ഷയുടെ അവസാന തീയതിയിൽ 33 വയസ് കവിയരുത്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി. (NCL) വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്കും മുൻസൈനികർക്കും സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവും ലഭിക്കും.

അപേക്ഷാ ഫീസ്

യു.ആർ, ഒ.ബി.സി (NCL), ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 500 രൂപ അപേക്ഷാ ഫീസുണ്ട്. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, മുൻസൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല.

തെരഞ്ഞെടുപ്പ് രീതി

  • UPSC CSE 2024-ലെ മെയിൻ പരീക്ഷയുടെയും വ്യക്തിത്വ പരീക്ഷയുടെയും (Personality Test) മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

  • തുടർന്ന് 100 മാർക്കിന്റെ കംപ്യുട്ടർ പ്രാവീണ്യ പരീക്ഷ (Computer Proficiency Test - CPT) നടത്തും.

  • സി.പി.ടി. യോഗ്യതാ പരീക്ഷ മാത്രമായിരിക്കും.

  • സി.പി.ടി. വിജയിക്കുന്നവരിൽ നിന്ന് UPSC മാർക്കിന്റെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കി നിയമനം നടത്തും

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.csir.res.in/sites/default/files/2026-06/final_advt_aso.pdf

UPSC CSE 2024 Candidates Can Apply for 100 CSIR Assistant Section Officer Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ഭക്ഷണത്തില്‍ 20 ഉറക്കഗുളിക കലര്‍ത്തി, ഭര്‍ത്താവിനെ കൊന്ന് ബാത്ത്‌റൂമില്‍ കുഴിച്ചുമൂടി; 45 ദിവസം കഴിഞ്ഞ് കേസ് തെളിയിച്ചത് ഇങ്ങനെ

റോസ് വാട്ടർ ദിവസവും ഉപയോഗിക്കാറുണ്ടോ? ചില പാർശ്വഫലങ്ങൾ പിന്നാലെ വരും

പാലാ നഗരസഭയില്‍ പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്, പ്രമേയം പാസ്സാക്കി മണ്ഡലം കമ്മിറ്റി

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മൂന്ന് മക്കള്‍; മുജ്തബയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു