യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഡൽഹി സർക്കാർ (GNCTD) കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകളിൽ നിയമനം നടത്തുന്നു. 828 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. മാസ്റ്റർ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 25 മുതൽ ഓഗസ്റ്റ് 14 വരെ സമർപ്പിക്കാം.
പ്രിൻസിപ്പൽ – 124
വൈസ് പ്രിൻസിപ്പൽ – 704
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് (Master's) ബിരുദം ആവശ്യമാണ്.
അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (B.Ed) യോഗ്യത.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT) അല്ലെങ്കിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT) ആയി കുറഞ്ഞത് 10 വർഷത്തെ അധ്യാപന പ്രവൃത്തി പരിചയം
അംഗീകൃത സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം
B.Ed യോഗ്യത നിർബന്ധമാണ്.
താഴെ പറയുന്ന പ്രവൃത്തി പരിചയങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം
PGT (Post Graduate Teacher) ആയി കുറഞ്ഞത് 2 വർഷത്തെ അധ്യാപന പരിചയം, അല്ലെങ്കിൽ
TGT (Trained Graduate Teacher) ആയി കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം.
പ്രിൻസിപ്പൽ
35 മുതൽ 50 വയസ്സ് വരെ
SC/ST: 55 വയസ്സ് വരെ
OBC: 53 വയസ്സ് വരെ
വൈസ് പ്രിൻസിപ്പൽ
35 മുതൽ 40 വയസ്സ് വരെ
SC/ST: 40 വയസ്സ് വരെ
OBC: 38 വയസ്സ് വരെ
ഷോർട്ട്‌ലിസ്റ്റിംഗ് / റിക്രൂട്ട്മെന്റ് ടെസ്റ്റ്
വ്യക്തിഗത അഭിമുഖം
രേഖാ പരിശോധന
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates