UPSC Recruitment 2026 Apply for Assistant Professor and Scientific Officer Posts Before May 15 @esichq
Career

UPSC: അസിസ്റ്റന്റ് പ്രൊഫസർ,സയന്റിസ്റ്റ് തസ്തികയിൽ ഒഴിവ്, 1,77,500 രൂപ വരെ ശമ്പളം, അവസാന തീയതി മേയ് 15

നിയമനം ലഭിക്കുന്നവർക്ക് 47,600 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിവിധ തസ്തികളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് പ്രൊഫസർ,സയന്റിഫിക് ഓഫീസർ ഉൾപ്പെടെ നിരവധി ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീറിങ് ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 15.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • സയന്റിസ്റ്റ്-ബി (മെക്കാനിക്കൽ) – 1 ഒഴിവ്

  • സയന്റിഫിക് ഓഫീസർ (നോൺ-ഡിസ്ട്രക്ടീവ്) – 1 ഒഴിവ്

  • സൂപ്പറിന്റണ്ടിംഗ് ആർകിയോളജിക്കൽ എൻജിനീയർ – 2 ഒഴിവുകൾ

  • അസിസ്റ്റന്റ് പ്രൊഫസർ – 1 ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

താഴെപ്പറയുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

  • ഫിസിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി.

  • മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനീയറിംഗിൽ ബി.ഇ/ബി.ടെക്.

  • ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മെറ്റലർജി എൻജിനീയറിംഗിൽ ബി.ഇ/ബി.ടെക്.

  • സിവിൽ എൻജിനീയറിംഗിൽ ബിരുദം, അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗിൽ ബി.ഇ/ബി.ടെക് കൂടാതെ സിവിൽ എൻജിനീയറിംഗിൽ (ജിയോ ഇൻഫർമാറ്റിക്സ് / ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് സർവേയിംഗ് ടെക്നോളജി) എം.ഇ/എം.ടെക്.

നിയമനം ലഭിക്കുന്നവർക്ക് 47,600 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://upsc.gov.in/sites/default/files/Advt_03_2026_Eng_24042026.pdf

UPSC Recruitment 2026 Apply for Assistant Professor and Scientific Officer Posts Before May 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം, പെയ്തിറങ്ങി മഠത്തില്‍വരവ് പഞ്ചവാദ്യം; പൂരത്തിലലിഞ്ഞ് പുരുഷാരം- വിഡിയോ

'ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയിൽ പഠിച്ചു; എന്നിട്ടും ജീവിതം പലപ്പോഴും പരാജയമാണെന്ന് തോന്നിയി‌ട്ടുണ്ട്'

മുണ്ടത്തിക്കോട് ദുരന്തം: പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

വേനൽക്കാലത്തെ അടുക്കളയിലെ ‘ചൂട്’ കുറയ്ക്കാം

'ബബിൾസ് എവിടെ?'; മൈക്കൽ ജാക്സന്‍റെ പ്രിയപ്പെട്ട ചിമ്പാൻസിയ്ക്ക് എന്ത് സംഭവിച്ചു ?

SCROLL FOR NEXT