കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) താത്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ. (ട്രാവൽ & ടൂറിസം), അല്ലെങ്കിൽ എം.ടി.ടി.എം, എം.ടി.എ, ടൂറിസം & ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം.
UGC-NET, ഒരു വർഷം സർവ്വകലാശാല കോളേജ് അദ്ധ്യാപക പ്രവൃത്തി പരിചയം. പി.എച്ച്.ഡി കാർക്ക് മുൻഗണന ലഭിക്കും. പ്രായം 2025 ജനുവരി 1ന് 50 വയസ്സ് കഴിയരുത്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ 'ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ആഗസ്റ്റ് 22ന് മുൻപായി ലഭിക്കണം. വിശദവിവരങ്ങൾക്ക് www. kittsedu.org. ഫോൺ: 0471- 2327707/ 2329468.
ജൂനിയർ സൂപ്രണ്ട്
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ജൂനിയർ സൂപ്രണ്ട് സൂപ്രണ്ട് തസ്തികയിലേക്ക് നിയമനം നടത്തുന്നു. 43,400-91,200 രൂപ വരെ ആയിരിക്കും ശമ്പള സ്കെയിലിൽ. ഡെപ്യൂട്ടെഷൻ വ്യവസ്ഥയിൽ നിയമനത്തിന് സസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക്: wwww.dentalcouncil.kerala.gov.in
ലോ ഓഫീസർ ഒഴിവ്
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരൊഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി, ടി.സി 25/3926, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് മുമ്പ് ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2348946, chiefengineerprojects1@gmail.com.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates