കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോൾസിൽ (ഐസിആർഇപി) താത്കാലിക നിയമനത്തിനായി ഫീൽഡ് ഇൻവെസ്റിഗേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഗവേഷണ പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയും യോഗ്യത, ഗവേഷണ പരിചയം തുടങ്ങിയ സർട്ടിഫിക്കറ്റുകളും icrep@cusat.ac.in എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24. അപേക്ഷകൾ ഡൗൺലോഡ് ചെയ്യാനും മറ്റ് വിവരങ്ങൾക്കും https://icrep.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078019688
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates