vacancies reported in Clean Kerala Company and NISH KeshaV
Career

നിഷിൽ ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ, വനിതാ പോളിടെക്‌നിക്കിൽ ഇന്റർപ്രട്ടർ, ട്രേഡ് ഇൻസ്പെക്ടർ, തുടങ്ങി വിവിധ ഒഴിവുകൾ

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കാസർഗോഡ് അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ്വസ്തുശേഖരണ, സംഭരണ, സംസ്കാരണ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

നെടുമങ്ങാട്, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ,തിരുവനന്തപുരം, കൈമനം, സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ട്രേഡ് ഇൻസ്പെക്ടർ,ഗസ്റ്റ് ഇന്റർപ്രട്ടർ,നിഷിൽ ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ,ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കാസർഗോഡ് ജില്ലാതല പാഴ്വസ്തുശേഖരണ, സംഭരണ, സംസ്കാരണ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.

നിഷ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.

യോ​ഗ്യത റെഗുലർ മോഡിൽ സൈക്കോളജിയിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയിരിക്കണം, ക്ലിനിക്കൽ / റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ, സാധുവായ ആർസിഐ രജിസ്ട്രേഷൻ

ഒരു പ്രമുഖ സ്ഥാപനത്തിൽ രണ്ട് വർഷത്തെ പരിചയം

പ്രായപരിധി -01-01-2025 ൽ 36 വയസ്

ശമ്പള സ്കെയിൽ -19240 - 34500

വിശദവിവരങ്ങൾക്ക് : nish.ac.in

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജ്

ഗസ്റ്റ് ഇന്റർപ്രട്ടർ

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇംപയേഡ് ബാച്ചിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ഇന്റർപ്രട്ടറുടെ താൽക്കാലിക നിയമനം നടത്തുന്നു. നവംബർ ആറിന് അഭിമുഖം നടത്തും.

എം.എസ്.ഡബ്ല്യൂ/ എം.എ. സൈക്കോളജി/ എം.എ. സോഷ്യോളജി & ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടേഷൻ ആണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ആറിന് രാവിലെ 10ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2491682.

ട്രേഡ് ഇൻസ്പെക്ടർ

തിരുവനന്തപുരം, കൈമനം, സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ 2025-26 അദ്ധ്യയന വർഷത്തേക്ക് ട്രേഡ് ഇൻസ്പെക്ടർ തസ്തികയിൽ ഒഴിവുണ്ട്.

ഈ ഒഴിവ് നികത്തുന്നതിനായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. നവംബർ ഏഴിന് ഇതിനായുള്ള അഭിമുഖം നടക്കും.

കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ/ തത്തുല്യ- ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഏഴിന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

ക്ലീൻ കേരള കമ്പനി

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കാസർഗോഡ് ജില്ലയിലെ അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ്വസ്തുശേഖരണ, സംഭരണ, സംസ്കാരണ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.

ഈ ഒഴിവ് നികത്തുന്നതിന് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ അഞ്ചിന് ഇതിനായുള്ള അഭിമുഖം നടത്തും.

യോഗ്യത- എസ് എസ് എൽ സി

പ്രായപരിധി- 50 വയസ്സിന് താഴെ.

കാസർഗോഡ് ജില്ലയിലുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ രേഖകൾ സഹിതം നവംബർ അഞ്ചിന് രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം

തിരുവനന്തപുരം വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശത്തെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട് എന്ന വിലാസത്തിലാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ഫോൺ: 9447792058.

നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ

നെടുമങ്ങാട്, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇത് നികത്തുന്നതിനായി നവംബർ അഞ്ചിന് അഭിമുഖം നടത്തുന്നു.

എഴാം ക്ലാസ്സ് യോഗ്യതയുള്ള അപേക്ഷകർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ പകർപ്പ് സഹിതം നവംബർ അഞ്ചിന് രാവിലെ 10:30ന് സ്‌കൂളിൽ നടക്കുന്നഅഭിമുഖത്തിന് ഹാജരാക്കണം.

ഫോൺ: 0472 2812686.

Job Alert: various vacancies in Government Technical High School, Nedumangad, Government Women's Polytechnic College, Kaimanam, NISH and Kasaragod District Level Waste Collection, Storage and Disposal Center of Clean Kerala Company Limited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

SCROLL FOR NEXT