Vizhinjam International Seaport Limited (VISL) Recruitment 2026, Apply Now for Various Vacancies  Center-Center-Delhi File
Career

വിഴിഞ്ഞം തുറമുഖത്തിൽ ജോലി, ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ആണ് വിസിലിന് വേണ്ടി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

Vizhinjam Seaport Recruitment 2026:വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡി (VISL) ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു.

മൾട്ടി ടാസ്കിങ് പേഴ്സണൽ,അക്കൗണ്ട്സ് ക്ലാർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യതയും പ്രവൃത്തി പരിചയവും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

ഫെബ്രുവരി 18 വരെ അപേക്ഷിക്കാം.

തെരഞ്ഞടുക്കപ്പെടുന്നവരെ സിഎംഡി വഴി ആയിരിക്കും വിസിലേക്ക് നിയോഗിക്കുക. നിശ്ചിത കാലാവധിയിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

തസ്തിക,യോഗ്യത, പ്രായപരിധി,ശമ്പളം

തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് പേഴ്സണൽ

യോഗ്യത :

ഏതെങ്കിലും വിഷയത്തിൽ ബിരുദം

കമ്പ്യൂട്ടർ പ്രാവീണ്യം

മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിങ് പ്രാവീണ്യം ആവശ്യമാണ്.

പ്രവൃത്തി പരിചയം: സർക്കാർ/അർദ്ധസർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ്/അഡ്മിനിസ്ട്രേഷൻ/ക്ലറിക്കൽ മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 36 വയസ്സ്

അർഹതയുള്ള വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ ലഭിക്കും.

ശമ്പളം: 21,175 രൂപ പ്രതിമാസം സമാഹൃതം

ഒഴിവുകളുടെ എണ്ണം: രണ്ട്

തസ്തികയുടെ പേര് : അക്കൗണ്ട്സ് ക്ലർക്ക്

യോഗ്യത :

ബി കോം

ടാലിയിൽ പ്രാവീണ്യം

പ്രവൃത്തി പരിചയം : സർക്കാർ/അർദ്ധസർക്കാർ/അർദ്ധസർക്കാർ/പ്രശസ്ത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ടുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

പ്രായപരിധി: 36 വയസ്സ്

ശമ്പളം : 21,175 രൂപ പ്രതിമാസം സമാഹൃതം

ഒഴിവുകളുടെ എണ്ണം : ഒന്ന്

പൊതു വിവരങ്ങൾ

അടിസ്ഥാന തീയതി: പ്രായപരിധിയും പ്രവൃത്തി പരിചയവും സംബന്ധിച്ച കട്ട്-ഓഫ് തീയതി ജനുവരി ഒന്ന് ( 01.01.2026) അടിസ്ഥാനമാക്കി ആയിരിക്കും കണക്കാക്കുക

നിയമനരീതി: കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കുള്ള കരാർ ആയിരിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: 2026 ഫെബ്രുവരി 18 വൈകുന്നേരം അഞ്ച് മണിവരെ

വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ

സി എം ഡിയുടെ ഔദ്യോഗിക വെബ്സൈറ്റ്: www.cmd.kerala.gov.in

Job Alert: Apply for Multi-Tasking Personnel and Accounts Clerk positions at Vizhinjam International Seaport Limited (VISL)through CMD. Deadline: Feb 18, 2026. Details here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കര്‍ഷകരുടെ പരിരക്ഷയിൽ വിട്ടുവീഴ്ചയില്ല; വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്'; ഇന്ത്യ-യുഎസ് കരാറില്‍ ലോക്‌സഭയില്‍ പ്രസ്താവന

കോളിഫ്ലവറിലെ പുഴുക്കളെ പുറത്തു ചാടിക്കാം, വൃത്തിയാക്കാന്‍ എളുപ്പ വഴി

'കുറേ നാളായി ഡാൻസ് ചെയ്തിട്ട്, എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കണം, പ്ലീസ്...; രാജമൗലിയോട് പറഞ്ഞതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

പത്തുവര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും? പോസ്റ്റ് ഓഫീസ് ആര്‍ഡിയും ടൈം ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസമെന്ത്?; നേട്ടം ഇങ്ങനെ

സതീശന്‍ മുഖ്യമന്ത്രിയാവാന്‍ പഠിക്കുന്നു, സകലരോടും പുച്ഛം: വി ശിവന്‍കുട്ടി

SCROLL FOR NEXT