VSSC Apprentice Recruitment 2026 445 Vacancies for Graduates and Diploma Holders. VSSC
Career

വിക്രം സാരാഭായ് സെന്ററിൽ 460 ഒഴിവുകൾ: ഡിപ്ലോമ,ഹോട്ടൽ മാനേജ്മെന്റ്,എൻജിനീയറിങ് യോഗ്യത, അഭിമുഖം കേരളത്തിൽ

എൻജിനീയറിങ്, ഹോട്ടൽ മാനേജ്മെന്റ്, ജനറൽ സ്ട്രീം ബിരുദധാരികൾക്കും വിവിധ എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) 2026-27 വർഷത്തേക്കുള്ള ഗ്രാജുവേറ്റ് അപ്പ്രെന്റിസ് , ടെക്‌നിഷ്യൻ അപ്പ്രെന്റിസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 460 ഒഴിവുകളാണ് ഉള്ളത്. എൻജിനീയറിങ്, ഹോട്ടൽ മാനേജ്മെന്റ്, ജനറൽ സ്ട്രീം ബിരുദധാരികൾക്കും വിവിധ എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

ഗ്രാജുവേറ്റ് അപ്രന്റിസ് – 216 ഒഴിവുകൾ

  • മെക്കാനിക്കൽ എൻജിനീയറിങ് – 45

  • ഇലക്ട്രോണിക്സ് എൻജിനീയറിങ് – 43

  • ഇലക്ട്രിക്കൽ എൻജിനീയറിങ് – 12

  • മെറ്റലർജി – 6

  • പ്രൊഡക്ഷൻ എൻജിനീയറിങ് – 4

  • ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് – 2

  • ഹോട്ടൽ മാനേജ്മെന്റ് – 4

  • ജനറൽ സ്ട്രീം (എൻജിനീയറിങ് അല്ലാത്ത ബിരുദധാരികൾ) – 100

ആകെ ഒഴിവുകൾ: 216

ടെക്നീഷ്യൻ അപ്രന്റിസ് – 229 ഒഴിവുകൾ

  • ഓട്ടോമൊബൈൽ എൻജിനീയറിങ് – 8

  • കെമിക്കൽ എൻജിനീയറിങ് – 25

  • സിവിൽ എൻജിനീയറിങ് – 8

  • കമ്പ്യുട്ടർ സയൻസ് എൻജിനീയറിങ് – 15

  • ഇലക്ട്രിക്കൽ എൻജിനീയറിങ് – 10

  • ഇലക്ട്രോണിക്സ് എൻജിനീയറിങ് – 40

  • ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി – 6

  • മെക്കാനിക്കൽ എൻജിനീയറിങ് – 50

  • കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡിപ്ലോമ) – 25

  • മറ്റ് ബന്ധപ്പെട്ട ഡിപ്ലോമ വിഭാഗങ്ങൾ – 22

യോഗ്യത

ഗ്രാജുവേറ്റ് അപ്രന്റിസ്

  • AICTE/UGC അംഗീകൃത സർവകലാശാലയിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ BE/BTech അല്ലെങ്കിൽ തത്തുല്യ എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം.

  • ജനറൽ സ്ട്രീം (Non-Engineering Graduates) വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് മൂന്ന് വർഷത്തെ ബിരുദം (BA, BSc, BCom, BBA, BCA തുടങ്ങിയവ) നേടിയിരിക്കണം.

  • ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹോട്ടൽ മാനേജ്മെന്റ്/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിഷയത്തിൽ അംഗീകൃത ബിരുദം ഉണ്ടായിരിക്കണം.

ടെക്നീഷ്യൻ അപ്രന്റിസ്

  • ടെക്നീഷ്യൻ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ AICTE അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

  • മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, കെമിക്കൽ, കംപ്യുട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ, ഓട്ടോ മൊബൈൽ തുടങ്ങിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ബ്രാഞ്ചുകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

മറ്റ് യോഗ്യതാ നിബന്ധനകൾ

  • അപേക്ഷകർ 2022 ഏപ്രിലിന് ശേഷമാണ് യോഗ്യത നേടിയിരിക്കേണ്ടത്.

  • മുമ്പ് 'Apprenticeship Training' പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

  • നിലവിൽ മറ്റൊരു സ്ഥാപനത്തിൽ അപ്രന്റിസ് പരിശീലനം നടത്തുന്നവർക്കും അപേക്ഷിക്കാനാവില്ല.

  • അവസാന വർഷ പരീക്ഷ എഴുതുന്നവരോ ഫലം കാത്തിരിക്കുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.

  • അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

സ്റ്റൈപൻഡ്

  • ഗ്രാജുവേറ്റ് അപ്രന്റിസ് – ₹12,300/മാസം

  • ടെക്നീഷ്യൻ അപ്രന്റിസ് – ₹10,900/മാസം

അഭിമുഖ തീയതിയും വേദിയും

  • തീയതി: 2026 ജൂലൈ 25 (ശനി)

  • സമയം: രാവിലെ 9.30 മുതൽ

  • വേദി: കാർത്തിക തിരുനാൾ ഗവ. VHSS ഫോർ ഗേൾസ്, മണക്കാട്, തിരുവനന്തപുരം

കൊണ്ടുവരേണ്ട രേഖകൾ

  • SSLC സർട്ടിഫിക്കറ്റ്

  • മാർക്ക് ലിസ്റ്റുകളും ബിരുദ/ഡിപ്ലോമ സർട്ടിഫിക്കറ്റും

  • ആധാർ കാർഡ്

  • പാസ്പോർട്ട് സൈസ് ഫോട്ടോ

  • ജാതി/EWS/PwBD സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

  • അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.vssc.gov.in/assets/img/PDF/Recruitment/Notification_Interview170726.pdf

VSSC Apprentice Recruitment 2026 445 Vacancies for Graduates and Diploma Holders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

യുഎഇയില്‍ പുതിയ ഗതാഗത നിയമങ്ങള്‍; മദ്യലഹരിയില്‍ വാഹനമോടിച്ചാല്‍ കടുത്ത ശിക്ഷ, ലൈസന്‍സ് റദ്ദാക്കും

ട്രെയിനില്‍ ടിക്കറ്റെടുക്കാത്തതിന് 7,000 രൂപ പിഴ; നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയുമായി റെയില്‍വെ

മണ്‍സൂണ്‍ ബംപര്‍: 10 കോടി അടിച്ചത് കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

ബസിൽ പെൺകുട്ടിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി ജീവനക്കാരനെ ഓടിച്ചിട്ട് പിടിച്ച് ഡ്രൈവറും നാട്ടുകാരും