ഉണ്ടാക്കാൻ ഉള്ള എളുപ്പത്തിന് ഇഡ്ലി മാവ് കടയിൽ നിന്ന് വാങ്ങുന്ന ശീലം ഇന്ന് പല വീടുകളിലുമുണ്ട്. എന്നാൽ അങ്ങനെ വാങ്ങുന്ന മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ലി പലപ്പോഴും സോഫ്റ്റ് ആകണമെന്നില്ല. നല്ല രുചിയൂറുന്ന സോഫ്റ്റ് ഇഡ്ലി ഉണ്ടാക്കാൻ ഫാത്തിമാസ് കറി വേൾഡ് എന്ന യുട്യൂബ് ചാനലിൽ പറയുന്ന ഒരു റെസിപ്പി പരീക്ഷിച്ചാലോ?
പച്ചരിയും ഉഴുന്നും അളന്ന് വെവ്വേറെ കുതിർത്തു വയ്ക്കാം. ഉഴുന്നിനെക്കാൾ (250 എംഎൽ ) ഇരട്ടി പച്ചരിയാണ് എടുക്കേണ്ടത്. ഉഴുന്നിനൊപ്പം ഒരു ടേബിൾ സ്പൂൺ ഉലുവയും ചേർത്തു കുതിർക്കാൻ വയ്ക്കാം. ഇത് നാല്-അഞ്ച് മണിക്കൂർ കുതിർത്തുവച്ച ശേഷം പച്ചരിയും ഉഴുന്നും പ്രത്യേകം പ്രത്യേകം അരച്ചെടുക്കാം.
മാവ് അരയ്ക്കുമ്പോൾ ഒരുപാട് കട്ടിയാകാതെയും നേർത്തതാകാതെയും ശ്രദ്ധിക്കണം. ശേഷം ചോറ് (250 എംഎൽ) കൂടി അരക്കപ്പ് വെള്ളത്തിൽ അരച്ചെടുക്കാം. ശേഷം അൽപം ഉപ്പ് കൂടി ചേർത്ത് ഇവയെല്ലാം ഒരുമിച്ച് നന്നായി യോജിപ്പിക്കാം.
ഏഴ്-എട്ട് മണിക്കൂറുകൾക്ക് ശേഷം മാവ് നന്നായി പൊങ്ങിവന്നാൽ ഇഡ്ലി പാത്രം അടുപ്പിൽ വെച്ച് വെള്ളം തിളപ്പിക്കാം. ആവി വന്നതിന് ശേഷം ഇഡ്ലി തട്ടത്തിൽ അൽപം എണ്ണം തടവിയ ശേഷം മാവ് ഒഴിച്ചു കൊടുക്കാം. ശേഷം ഹൈ ഫ്ലേമിൽ ഇഡ്സി വേവിക്കാം.
ഇഡ്ലി വെന്തശേഷം അവ നന്നായി തണുത്ത ശേഷം മാത്രം സ്പൂൺ അൽപം നനച്ച് ഓരോ ഇഡ്ലി വീതം തട്ടത്തിൽ നിന്ന് എടുക്കാം. ഇത് ഇഡ്ലി ഒട്ടിപിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. നല്ല പൂ പോലുള്ള ഇഡ്ലി റെഡി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates