How to select Milk File
Food

'ചായയ്ക്ക് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്, ഹൃദ്രോ​ഗികൾക്ക് ഡബിള്‍ ടോണ്‍ഡ്'; പാൽ എങ്ങനെ തിരഞ്ഞെടുക്കാം

വെള്ളത്തിൻ്റെ ഉയര്‍ന്ന അളവും പോഷകങ്ങളുടെ സാന്നിധ്യവും ഉള്ളതിനാല്‍ പാല്‍ സൂക്ഷ്മാണുക്കളുടെ പ്രിയപ്പെട്ട ഇടമായി മാറും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വിപണിയില്‍ ലഭിക്കുന്ന എല്ലാ പാലും ഒരുപോലെയല്ല. പാല്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും അനുയോജ്യമായ പാല്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് പരിശോധിക്കാം.

സാധാരണ ഉപയോഗിക്കുന്ന പശുവിന്‍ പാലില്‍ ശരാശരി 87 ശതമാനം വെള്ളം, 3.4 ശതമാനം പ്രോട്ടീന്‍, 3.6 ശതമാനം കൊഴുപ്പ്, 4.6 ശതമാനം ലാക്ടോസ്, 0.7 ശതമാനം മിനാല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു.

വെള്ളത്തിൻ്റെ ഉയര്‍ന്ന അളവും പോഷകങ്ങളുടെ സാന്നിധ്യവും ഉള്ളതിനാല്‍ പാല്‍ സൂക്ഷ്മാണുക്കളുടെ പ്രിയപ്പെട്ട ഇടമായി മാറും. അതുകൊണ്ടാണ് സാധാരണ ഊഷ്മാവില്‍ പാല്‍ പെട്ടെന്ന് കേടാകുന്നത്. തിരക്കേറിയ ജീവിതത്തില്‍ സൗകര്യപ്രദമായി പാല്‍ വാങ്ങി സൂക്ഷിച്ച് ഉപയോഗിക്കുന്നതിനായി യുഎച്ച്ടി മില്‍ക്ക് നല്ലതാണ്. എഫ്എസ്എസ്എഐ ലൈസന്‍സ് ഉള്ള യുഎച്ച്ടി അല്ലെങ്കില്‍ പാസ്ചറൈസ്ഡ് പാക്കറ്റ് പാലാണ് നല്ലത്.

പാല്‍ പലവിധം

വിപണിയില്‍ പലതരം പാല്‍ ലഭ്യമാണ്. പാരസ്യം നോക്കി മാത്രം തിരഞ്ഞെടുക്കാതെ, ആരോഗ്യത്തിനും ദിനചര്യക്കും ആവശ്യമായവ ഏതെന്ന് മനസ്സിലാക്കി തിരഞ്ഞെടുക്കാം.

ടോണ്‍ഡ് മില്‍ക്ക്

ഇതില്‍ കൊഴുപ്പ് കുറവായിരിക്കും. മുതിര്‍ന്ന വ്യക്തികള്‍ക്കും കുട്ടികള്‍ക്കും അനുയോജ്യമായ പാലാണിത്. നമ്മുടെ നാട്ടിലെ കടകളില്‍ ഏറ്റവും അധികം ലഭ്യമായതും ടോണ്‍ഡ് മില്‍ക്ക് ആണ്.

ഹോമോജനൈസ്ഡും-നോണ്‍ ഹോമോജനൈസ്ഡും

പാല്‍ പാക്കറ്റുകളില്‍ ഹോമോജനൈസ്ഡ് എന്ന് എഴുതിരിയിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പാലിലെ കൊഴുപ്പിനെ മെഷീന്‍ ഉപയോഗിച്ച് ചെറിയ കണികകളാക്കി മാറ്റുന്ന പ്രക്രിയയാണ് ഹോമോജനൈസേഷന്‍, പാല്‍ പെട്ടെന്ന് ദഹിക്കാന്‍ ഇത് സഹായിക്കും. കൂടാതെ ചെറിയ കൊഴുപ്പ് കണികകള്‍ ഉള്ളതിനാല്‍ പാല്‍ പാടകെട്ടുന്നത് കുറവായിരിക്കും. മിക്കവാറും വിപണിയില്‍ ലഭ്യമായ പാക്കറ്റ് ഹോമോജനൈസ്ഡ് പാല്‍ ആയിരിക്കും.

ഡബിള്‍ ടോണ്‍ഡ് മില്‍ക്ക്

കൊഴുപ്പ് വളരെ കുറഞ്ഞ പാലാണിത്. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്കും, ഡയറ്റ് ചെയ്യുന്നവര്‍ക്കും ഈ പാല്‍ ഉപയോഗിക്കാം. സ്മൂത്തികളിലും ഓവര്‍നൈറ്റ് ഓട്‌സിലും പശുവിന്‍ പാല്‍ തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് പരിഗണിക്കാവുന്നതാണ്.

സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്

ഇതിൽ കൊഴുപ്പ് കൂടുതലാണ്. കുട്ടികള്‍ക്ക് നല്‍കുന്നതിനും രുചികരമായ ചായ, കാപ്പി, തൈര് അടക്കമുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും ഇത് സാധാരണ ഉപയോഗിക്കുന്നത്.

ഫുള്‍ ക്രീം മില്‍ക്ക്

ഫുള്‍ ക്രീം മില്‍ക്കില്‍ കൊഴുപ്പ് കൂടുതലായിരിക്കും. വളരുന്ന കുട്ടികള്‍ക്കും, ഭാരം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവർക്കും ഇത് നല്ലതാണ്. കൂടാതെ മില്‍ക്ക് ഷെയ്ക്ക്, പായസം, ഐസ്‌ക്രീം പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കാനും ഇതാണ് നല്ലത്.

How to select right kind of Milk, Five types of Milk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

'കമ്യൂണിസ്റ്റാണ്, യാത്ര മേഴ്‌സിഡെസിലും ഫസ്റ്റ് ക്ലാസ് എസിയിലും, ധരിക്കുന്നത് ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും'; സിപിഎം എംപിക്കെതിരെ ജഡ്ജി

സുകന്യ സമൃദ്ധി യോജന: അറിയാം പലിശനിരക്കും നേട്ടങ്ങളും പിന്‍വലിക്കല്‍ വ്യവസ്ഥകളും

'പുതിയ മുഖ്യമന്ത്രി വന്നിട്ടും സ്ഥലമെടുപ്പിൽ തീരുമാനമായില്ല, എയിംസ് തൃശൂരിൽ വരണമെന്നാണ് ആഗ്രഹം'; സുരേഷ് ഗോപി

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് 'മസ്തിഷ്‌ക മരണ'ത്തില്‍ മാറ്റി; കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് രജിഷ വിജയന്‍