coriander leaves Meta AI Image
Food

മല്ലിയില ഇനി വാടാതെ സൂക്ഷിക്കാം, രണ്ട് സിംപിൾ ടെക്നിക്

മല്ലിയില പെട്ടെന്ന് വാടാതിരിക്കാൻ രണ്ട് സിംപിൾ ടെക്നിക്കുകൾ പറഞ്ഞു തരാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

നാടൻ കറികൾക്ക് മണവും രുചിയും ​ഗുണവും കിട്ടാൻ മല്ലിയില ബെസ്റ്റാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങിയ മല്ലിയില മണിക്കൂറുകൾക്കകം വാടിപ്പോകുന്നത് നിരാശപ്പെടുത്തും. എന്നാൽ ഇനി മല്ലിയില പെട്ടെന്ന് വാടാതിരിക്കാൻ രണ്ട് സിംപിൾ ടെക്നിക്കുകൾ പറഞ്ഞു തരാം.

  • ഈർപ്പം; ഇലക്കറികളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് മറ്റ് കീടങ്ങൾ കയറിക്കൂടാനും അവ പെട്ടെന്ന് നശിക്കാനും കാരണമാകും.

  • ജലാംശം നഷ്ടപ്പെടുന്നത്; ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഇവയിൽ അടങ്ങിയ ജലാംശം നഷ്ടപ്പെടുകയും, ഇലകൾ പെട്ടെന്ന് വാടി പോകാനും ഇടയാക്കും.

പേപ്പറിൽ പൊതിഞ്ഞ്

മല്ലിയിലയുടെ കേടായ ഭാ​ഗങ്ങളും വേരുകളും നീക്കം ചെയ്ത ശേഷം വൃത്തിയുള്ള ഒരു പേപ്പർ ടവലിൽ പൊതിയുക. ജലാംശം കിട്ടാൻ ഏതാനും തുള്ളി വെള്ളം തളിച്ചു കൊടുക്കുക. ജലാംശം അധികമാകരുത്, അധികമായാൽ മല്ലിയില പെട്ടെന്ന് മോശമാകാൻ കാരണമാകും.

ശേഷം, സിപ് ലോക്ക് ബാഗിലോ കണ്ടെയ്നറിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഓരോ നാല്-അഞ്ച് ദിവസം കൂടുമ്പോഴും പേപ്പർ ടവൽ മാറ്റി പുതിയത് വെക്കുന്നത് കൂടുതൽ കാലം സൂക്ഷിക്കാൻ സഹായിക്കും.

വെള്ളത്തിൽ

മല്ലിയിലയുടെ വേരുകളും മോശമായ ഭാ​ഗവും നീക്കം ചെയ്ത ശേഷം അവ വൃത്തിയുടെ ഒരു ജാറിൽ വെള്ളമൊഴിച്ച ശേഷം അതിൽ തണ്ടുകൾ മുക്കി വയ്ക്കാം. ഇത് കൂടുതൽ കാലം മല്ലിയില ഫ്രഷ് ആയി സൂക്ഷിക്കാൻ സഹായിക്കും. ഓരോ രണ്ട് ദിവസം കഴിയുമ്പോഴും വെള്ളം മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല, സ്റ്റൗ അല്ലെങ്കിൽ അടുപ്പ് പോലെ ചൂടുകിട്ടുന്ന പ്രദേശത്ത് നിന്ന് ഇത് മാറ്റി വയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.

ഐസ് ക്യൂബ് ട്രേ രീതി

ഇലക്കറികൾ വളരെ ചെറുതായി അരിയുക. അല്പം വെള്ളമോ ഒലിവ് ഓയിലോ ചേർത്ത് മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അധികം വെള്ളം ചേർക്കരുത്. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിൽ ഓരോ സ്പൂൺ വീതം നിറയ്ക്കുക. ട്രേ ഫ്രീസറിൽ വെച്ച് കട്ടയാക്കുക.

ശേഷം, ഓരോ ക്യൂബും എടുത്ത് ഒരു വലിയ സിപ് ലോക്ക് ഫ്രീസർ ബാഗിലേക്ക് മാറ്റി ഫ്രീസറിൽ സൂക്ഷിക്കുക. ഇത് നേരിട്ട് കറികളിലോ സൂപ്പുകളിലോ ചേര്‍ക്കാം. മല്ലിയില, പുതിനയില, കറിവേപ്പില, ചീര എന്നിവ ഈ രീതിയിൽ സൂക്ഷിക്കാൻ വളരെ നല്ലതാണ്.

How to store coriander leaves fresh for long

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

‘സൂപ്പർ ഡീലക്സിന്’ ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന്

'ഇരട്ടത്താപ്പ് കാണിക്കാൻ പാടുണ്ടോ ? ഡൽഹിയിൽ കണ്ട അതേ കാഴ്ചകൾ ഇവിടെയും; എല്ലാവരും ഇതിനെതിരെ ശബ്ദമുയർത്തണം'

സിഎം കിഡ്‌സ് സ്കോളർഷിപ്പ്; കുടിശിക വിതരണത്തിന് 20.52 കോടി അനുവദിച്ചു

ആ 'മോശം' റെക്കോര്‍ഡില്‍ ഇനി സച്ചിനൊപ്പം കോഹ്‌ലിയും!