Google Pixel 9 IMAGE CREDIT: google
Gadgets

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്‌സല്‍ 9 സ്മാര്‍ട്ട്‌ഫോണിന്റെ വില ഗണ്യമായി കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പിക്‌സല്‍ 9 സ്മാര്‍ട്ട്‌ഫോണിന്റെ വില ഗണ്യമായി കുറച്ചു. ആദ്യം 79,999 രൂപ വിലയുണ്ടായിരുന്ന പിക്‌സല്‍ 9, 25000 രൂപ ഡിസ്‌കൗണ്ടില്‍ ലഭിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാര്‍ട്ടിലാണ് ഓഫര്‍. വെറും 54,999 രൂപയ്ക്ക് ഗൂഗിള്‍ പിക്‌സല്‍ 9 വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ എഐ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതും ഗൂഗിള്‍ ജെമിനി എഐ സേവനം ലഭിക്കുന്നതുമായ മുന്‍നിര ഫോണാണ് പിക്‌സല്‍ 9. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്തുകയാണെങ്കില്‍ മൊത്തം 35,000 രൂപ വരെ കിഴിവും നേടിയെടുക്കാന്‍ സാധിക്കും.

പഴയ ഫോണ്‍ കൊടുത്ത് പിക്‌സല്‍ 9 എടുക്കുകയാണെങ്കില്‍ 41,400 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിക്കാം. എന്നിരുന്നാലും, അന്തിമ മൂല്യം പിന്‍ കോഡിലെ എക്‌സ്‌ചേഞ്ച് സേവനത്തിന്റെ ലഭ്യതയെയും പഴയ ഫോണിന്റെ മോഡലിനെയും ഫോണിന്റെ അവസ്ഥയെയും ആശ്രയിച്ചിരിക്കും. പിക്‌സല്‍ 9 സീരീസിലെ ഗൂഗിള്‍ പിക്‌സല്‍ 9എ ഫ്‌ലിപ്കാര്‍ട്ടില്‍ 33,000 രൂപ കിഴിവില്‍ ലഭ്യമാണ്. ഇത് വില 44,999 രൂപയായി കുറയ്ക്കുന്നു.

ഗൂഗിള്‍ പിക്‌സല്‍ 9 ഒറ്റ സ്റ്റോറേജ് വേരിയന്റിലാണ് പുറത്തിറക്കിയത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അടുത്ത ഏഴ് വര്‍ഷത്തേക്ക് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. ഫോണില്‍ 6.3 ഇഞ്ച് OLED ഡിസ്‌പ്ലേയുണ്ട്. ടെന്‍സര്‍ G4 പ്രോസസറാണ് ഇത് നല്‍കുന്നത്. ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റും 2700 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും നല്‍കുന്നു.

പിന്‍വശത്ത് ഡ്യുവല്‍ കാമറ സജ്ജീകരണമുള്ള ഈ ഫോണിന്റെ ഒരു ഹൈലൈറ്റ് കാമറയാണ്.50 എംപിയാണ് പ്രധാന കാമറ. 48 എംപി അള്‍ട്രാ-വൈഡ് കാമറ. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനുമായി ഫോണില്‍ 10.5 എംപി ഫ്രണ്ട് കാമറയും സജ്ജീകരിച്ചിട്ടുണ്ട്. പിക്‌സല്‍ 9 ന് 4700mAh ബാറ്ററിയുണ്ട്. കൂടാതെ 27W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. വയര്‍ലെസ് ചാര്‍ജിങ്ങിനുള്ള പിന്തുണയും ഇതില്‍ ഉള്‍പ്പെടുന്നു.

Google Pixel 9 price slashed by up to Rs 25,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT