Apple iPhone 16  ഫയൽ
Gadgets

ബജറ്റ് ഫോണുകളെ പിന്തള്ളി; 2025ല്‍ ഏറ്റവുമധികം വിറ്റഴിച്ചത് ആപ്പിളിന്റെ ഈ ഫോണ്‍

ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ച സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയില്‍ ബജറ്റ്, മിഡ് റേഞ്ച് ഫോണുകളെ പിന്തള്ളി ഒന്നാമതെത്തി ആപ്പിള്‍ ഐഫോണ്‍ 16

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ച സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയില്‍ ബജറ്റ്, മിഡ് റേഞ്ച് ഫോണുകളെ പിന്തള്ളി ഒന്നാമതെത്തി ആപ്പിള്‍ ഐഫോണ്‍ 16. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ നവംബര്‍ വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിള്‍ ഐഫോണ്‍ 16ന്റെ 65 ലക്ഷം ഫോണുകളാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. സമാനമായ കാലയളവില്‍ 47 ലക്ഷം ഫോണുകള്‍ വിറ്റ് വിവോയുടെ വൈ29 ഫൈവ് ജി ഫോണാണ് രണ്ടാം സ്ഥാനത്ത്.

ഐഫോണ്‍ 16നും വിവോ വൈ29നും തമ്മില്‍ വലിയ വില വൃത്യാസമുണ്ട്. അങ്ങനെ നോക്കിയാല്‍ ആപ്പിളിന് ഇത് തികച്ചും അസാധാരണമായ ഒരു നേട്ടമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അഞ്ചു മോഡലുകളില്‍ ഐഫോണിന്റേത് തന്നെ ഐഫോണ്‍ 15നും ഇടം നേടിയത് ആപ്പിളിന് ഇരട്ടിമധുരമായി. ഉപഭോക്തൃ മുന്‍ഗണനയില്‍ ഗണ്യമായ മാറ്റം വന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ബജറ്റ് ഫോണുകള്‍ക്കുള്ള ആവശ്യകതയില്‍ മങ്ങല്‍ സംഭവിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എളുപ്പമുള്ള ഇഎംഐ ഓപ്ഷനുകള്‍, കാര്‍ഡ് ഓഫറുകള്‍, എക്സ്ചേഞ്ച് ഡീലുകള്‍, ക്യാഷ്ബാക്കുകള്‍ എന്നിവയാണ് ബജറ്റ് ഫോണുകളില്‍ നിന്ന് പ്രീമിയം ഫോണുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ച ഘടകം.

ഇന്ത്യയില്‍ ആപ്പിളിന്റെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യവും ഐഫോണിന് പ്രിയം കൂടാന്‍ മറ്റൊരു കാരണമാണ്. ടെക് ഭീമന്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി രാജ്യത്ത് പ്രാദേശിക ഉല്‍പ്പാദനം ആപ്പിള്‍ വിപുലീകരിച്ചിട്ടുണ്ട്. 2025 ല്‍ ബംഗളൂരു, പുനെ, നോയിഡ എന്നിവിടങ്ങളില്‍ കമ്പനി മൂന്ന് പുതിയ റീട്ടെയില്‍ സ്റ്റോറുകളാണ് ആരംഭിച്ചത്.

iPhone 16 is India’s highest-selling smartphone of 2025: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

'ഇങ്ങനെ വ്യാഖ്യാനിച്ചാല്‍ എംഎല്‍എ പൊതുസേവകനല്ല'; ഉന്നാവോ കേസില്‍ ഹൈക്കോടതിക്ക് വിമര്‍ശനം

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു, 7 കോടിപ്പേര്‍ക്ക് പുതിയ സിം

ഡ്രൈവര്‍ക്ക് മാത്രമല്ല, ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

'ഡി മണിക്ക് പോറ്റി കൈമാറിയത് സ്വര്‍ണ ഉരുപ്പടികള്‍, വിഗ്രഹങ്ങളല്ല'; വ്യവസായിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

SCROLL FOR NEXT