iPhone 18 Pro launching next month, report says Apple AirPods with camera may join it Stock Image
Gadgets

ഐഫോണ്‍ 18 പ്രോ അടുത്ത മാസം; ഒപ്പം കാമറയുള്ള എയര്‍പോഡ്‌സും വന്നേക്കും

ആപ്പിളിന്റെ വിഷ്വല്‍ ഇന്റലിജന്‍സ്, സിരി എന്നീ എഐ ഫീച്ചറുകള്‍ക്കായിരിക്കും കാമറ ഉപയോഗപ്പെടുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അടുത്ത മാസം നടക്കാനിരിക്കുന്ന ആപ്പിളിന്റെ വമ്പന്‍ ലോഞ്ച് ഇവന്റില്‍ ഐഫോണ്‍ 18 സീരീസിനൊപ്പം കാമറ ഘടിപ്പിച്ച പുതിയ എയര്‍പോഡ്‌സും കമ്പനി അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, ക്യാമറ സാങ്കേതികവിദ്യയുള്ള എയര്‍പോഡ്‌സ് പുറത്തിറക്കാനുള്ള നടപടികള്‍ക്ക് ആപ്പിള്‍ വേഗം കൂട്ടിയിരിക്കുകയാണ്.

ഫോട്ടോയോ വിഡിയോയോ പകര്‍ത്തുന്നതിനായിരിക്കില്ല എയര്‍പോഡ്‌സിലെ കാമറകള്‍ ഉപയോഗിക്കുക. പകരം, ആപ്പിളിന്റെ പുതിയ വിഷ്വല്‍ ഇന്റലിജന്‍സ്, സിരി എന്നീ എഐ ഫീച്ചറുകള്‍ക്കായിരിക്കും ഇത് ഉപയോഗപ്പെടുക. ഉപയോക്താവ് സെര്‍ച്ച് ചെയ്യുന്ന വസ്തുക്കളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും, ഉദാഹരണത്തിന് റെസ്റ്റോറന്റ് മെനു, ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവ തത്സമയം തിരിച്ചറിഞ്ഞ് സിരിയിലൂടെ വിവരങ്ങള്‍ നല്‍കാന്‍ ഈ കാമറകള്‍ക്ക് സാധിക്കും.

'B790' എന്ന കോഡ്നെയിമില്‍ അറിയപ്പെടുന്ന പുതിയ എയര്‍പോഡ്‌സിനെക്കുറിച്ചുള്ള സൂചനകള്‍ iOS 27 സോഫ്റ്റ്വെയര്‍ അപ്ഡേറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. കാമറകളും ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും ഉള്‍ക്കൊള്ളിക്കാന്‍ എയര്‍പോഡ്‌സിന്റെ സ്റ്റെമ്മുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കും.

എങ്കിലും, ആപ്പിള്‍ ഔദ്യോഗികമായി ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറില്‍ നടക്കുന്ന ഇവന്റില്‍ ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കൊപ്പം പുത്തന്‍ എയര്‍പോഡും പുറത്തിറങ്ങുമോ എന്ന് വൈകാതെ കമ്പനി വ്യക്തമാക്കുമെന്നാണ് വിവരം.

iPhone 18 Pro launching next month, report says Apple AirPods with camera may join it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ; 533% അധികം; അറിയാം ജില്ല തിരിച്ചുള്ള കണക്കുകള്‍

ശക്തമായ മഴ: രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിസ്മയയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്ത് പറഞ്ഞാലും കുഴപ്പമാകുന്ന സമയമാണിത്: മോഹന്‍ലാല്‍

സ്പോട്ട് അഡ്മിഷൻ; ഡാറ്റ സയൻസ്, എം.ടെക് കോഴ്‌സുകളിൽ സീറ്റ് ഒഴിവ്

കേരള ബ്രാഹ്മണ സഭ 'മെറിറ്റ് ഈവനിങ്' സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എൻ ശേഷാദ്രിനാഥൻ ഉദ്ഘാടനം ചെയ്തു