iQOO 16 source: x
Gadgets

പുതിയ കാമറ ഡിസൈന്‍, ലേസര്‍ ഹോളാഗ്രാഫിക് ഇമേജിങ് ഫിനിഷ്, 8500 എംഎഎച്ച് ബാറ്ററി; ഐക്യൂഒഒ 16 ലോഞ്ച് നാളെ

വിവോ സബ് ബ്രാന്‍ഡ് ആയ ഐക്യൂഒഒ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡല്‍ നാളെ ചൈനയില്‍ അവതരിപ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡ് ആയ ഐക്യൂഒഒ അടുത്ത ഫ്‌ലാഗ്ഷിപ്പ് മോഡല്‍ നാളെ ചൈനയില്‍ അവതരിപ്പിക്കും. ഐക്യൂഒഒ 16 എന്ന പേരിലുള്ള മോഡലില്‍ വലിയ ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കരുതുന്ന മോഡലിന് ഇന്ത്യയില്‍ 80,000നും 89,000നും ഇടയില്‍ വില ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചതുരാകൃതിയിലുള്ള ഫ്രെയിമിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്ന് സെന്‍സറുകളുള്ള പുതിയ കാമറ ഡിസൈന്‍ ആണ് ഏറ്റവും വലിയ പ്രത്യേകത. ഫോണിന്റെ പിന്‍ഭാഗത്ത് ജ്യാമിതീയ പാറ്റേണുകളും ഹോളോഗ്രാഫിക് ഫിനിഷും ഉണ്ട്. ചേസിങ് ലൈറ്റ് വേരിയന്റില്‍ ഫോണ്‍ ചരിക്കുമ്പോള്‍ ചലിക്കുന്നതായി തോന്നുന്ന ചുവപ്പ് ഹോളോഗ്രാഫിക് പാറ്റേണുകളും നീല വെളിച്ചത്തിന്റെ ഇഫക്ടുകളും ഉള്‍പ്പെടുന്ന ലേസര്‍ ഹോളാഗ്രാഫിക് ഇമേജിങ് ഫിനിഷ് ആണ് മറ്റൊരു സവിശേഷത. 165 hz റിഫ്രഷ് റേറ്റ് ഉള്ള 6.85 ഇഞ്ച് ഫ്‌ലാറ്റ് OLED ഡിസ്‌പ്ലേയുമാണ് ഫോണ്‍ വരുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 പ്രോ ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഇതില്‍ 16 ജിബി വരെ റാമും ഒരു ടിബി വരെ സ്‌റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.

50 എംപി പ്രൈമറി സെന്‍സര്‍, 50 എംപി അള്‍ട്രാവൈഡ് കാമറ, 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്നത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കായും വിഡിയോ കോളുകള്‍ക്കുമായി 50 എംപി സെന്‍സറുമായാണ് ഇത് വരുന്നത്. 100w വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും വയര്‍ലെസ് ചാര്‍ജിങ് ശേഷിയും ലഭിച്ചേക്കാവുന്ന 8500 എംഎഎച്ച് സിലിക്കണ്‍ കാര്‍ബര്‍ ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.

iQOO 16 launch tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ബ്രിക്‌സിനെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു; വിമാനം കയറും മുന്‍പേ തിരിച്ചേല്‍പ്പിച്ച് ഡല്‍ഹി പൊലീസ്

'ഇടതുഹിന്ദുത്വ' ചാപ്പ കുത്തി ബിജെപിക്കാരെക്കാൾ അപകടകാരികളാക്കി, ലീഗിന്റെ 'പച്ചവര്‍ഗീയത' ഇനിയും തുറന്നു പറയാതിരുന്നു കൂടാ; കുറിപ്പ്

'അതിവേഗത്തിലുള്ള എഐ വളര്‍ച്ച, അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതിന് തുല്യം'; മുന്നറിയിപ്പുമായി ജേക്കബ് കോക്സണ്‍

'എല്ലാം ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണ്'; ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരുപരീക്ഷ കൂടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍