Motorola Signature 27 Launched  source:Motorola
Gadgets

ഐഫോണിനോട് കിടപിടിക്കും, നിരവധി എഐ ഫീച്ചറുകൾ; വരുന്നു മോട്ടോറോള സിഗ്നേച്ചര്‍ 27

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ പുതിയ ഫോണായ സിഗ്നേച്ചര്‍ 27 അവതരിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ പുതിയ ഫോണായ സിഗ്നേച്ചര്‍ 27 അവതരിപ്പിച്ചു. ക്വാല്‍കോം സമ്മിറ്റ് 2026ലാണ് മോട്ടോറോള ഈ ഫോണ്‍ അവതരിപ്പിച്ചത്. കാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആഗോള വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2എന്‍എം ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച ഈ പ്രോസസര്‍ മികച്ച പെര്‍ഫോമന്‍സും കാര്യക്ഷമതയുമാണ് വാഗ്ദാനം ചെയ്യുക. ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ ഉപയോഗിക്കുന്ന ആപ്പിളിന്റെ 2എന്‍എം ചിപ്പ്‌സെറ്റ് ആയ എ20 പ്രോയോട് കിടപിടിക്കുന്നതാണ് മോട്ടോറോളയുടെ പ്രോസസര്‍.

50 എംപി സോണി LYTIA 910 പ്രൈമറി സെന്‍സര്‍, 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ, അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍ എന്നിവ അടങ്ങുന്നതാണ് പിന്‍ കാമറ മൊഡ്യൂള്‍. 6.8 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 165hz റിഫ്രഷ് റേറ്റ്, പഞ്ച് ഹോള്‍ സെല്‍ഫി കാമറ, ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. എഐ ഉപയോഗിച്ച് സ്‌ക്രീന്‍ നിറങ്ങള്‍ ക്രമീകരിക്കുന്ന ഡെഡിക്കേറ്റഡ് വിഡിയോ എന്‍ഹാന്‍സ്‌മെന്റ് ഫീച്ചറാണ് മറ്റൊരു ഹൈലൈറ്റ്. മികച്ച ശബ്ദാനുഭവം നല്‍കുന്ന ബിഎന്റ്ഒ ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്.

ഗൂഗിള്‍ ജെമ്‌നി ഒമ്‌നി മോഡല്‍ കരുത്തുപകരുന്ന നിരവധി എഐ ഫീച്ചറുകള്‍ ഇതിലുണ്ട്. ഇത് ഉപയോഗിച്ച് ടെക്‌സ്റ്റ് പ്രോംപ്റ്റുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ നിന്ന് പുതിയ വിഡിയോകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ലിറിയ വഴി മ്യൂസിക് ജനറേറ്റ് ചെയ്യാനും സാധിക്കും. കാമറ ആപ്പിലും എഐ സാങ്കേതികവിദ്യ സംയോജിപ്പിച്ചിട്ടുണ്ട്.

Motorola Signature 27 Launched 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

എഫ്-35 യുദ്ധവിമാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങള്‍ ചൈനയില്‍; ദുരൂഹ തുടരുന്നു

'ലോകത്താകെ ഒരു മുരളീധരന്‍ മാത്രമേ ബിജെപിയില്‍ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

ഉയർന്ന രക്തസമ്മർദം എങ്ങനെ കുറയ്ക്കാം, പ്രാക്ടിക്കൽ ടിപ്പ് പങ്കുവെച്ച് ഡോക്ടർ