Oppo K14 Plus  source: oppo
Gadgets

കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി, 50എംപി കാമറ; ഓപ്പോ കെ14 പ്ലസ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അവരുടെ പുതിയ മോഡല്‍ ആയ കെ14 പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അവരുടെ പുതിയ മോഡല്‍ ആയ കെ14 പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. ബേസ് മോഡലിന് 29,999 രൂപയാണ് വില. ഒക്ടോബര്‍ എട്ടുമുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ ഇന്ത്യ ഇ- സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

3600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 144hz റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. 4എന്‍എം ഒക്ടാ കോര്‍ മീഡിയാടെക് ഡൈമെന്‍സിറ്റി 7360 മാക്‌സ് ചിപ്പ്‌സെറ്റ് ആണ് ഫോണിന് കരുത്തുപകരുക. 8 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 8000എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 45w ഫാസ്റ്റ് ചാര്‍ജിങ് പ്ലസ് ബൈപ്പാസ് ചാര്‍ജിങ്, 10w റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജിങ് എന്നിവയെ പിന്തുണയ്ക്കും. ഫോര്‍കെ വിഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന 50എംപി മെയ്ന്‍ കാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

ട്രിനിറ്റി എന്‍ജിനോടുകൂടിയ കളര്‍ഒഎസ് 16ലാണ് ഇത് പ്രവര്‍ത്തിക്കുക. നിരവധി എഐ ഫീച്ചറുകള്‍ ഫോണിലുണ്ട്. 6ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിന് ആണ് 29,999 രൂപ വില വരിക. എട്ട് ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന് വില 32,999 രൂപയാണ്. എട്ട് ജിബി+ 256 ജിബി വേരിയന്റിന് 35,999 രൂപയാണ് വില. തുടക്കത്തില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ബാങ്ക് ഡിസ്‌കൗണ്ടും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

Oppo K14 Plus launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

'കുഞ്ഞേ, നീയിനി നിന്റെ ജീവിതം ജീവിക്കൂ, കളിക്കൂ, സ്വപ്നം കാണൂ': പോക്സോ അതിജീവിതയ്ക്ക് വികാരനിർഭര കുറിപ്പുമായി ജഡ്ജി; പ്രതിക്ക് മരണം വരെ ജീവപര്യന്തം

'ശ്രീരാമന്‍ സമ്പന്നരുടെ ദൈവം, ശിവന്‍ പാവപ്പെട്ടവരുടേയും'; രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയില്‍ വിവാദം

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ്; സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഒക്ടോബര്‍ അഞ്ചിന് വിപണിയില്‍

പാലക്കാട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് മുന്നേറ്റം: ചിറ്റൂർ തത്തമംഗലത്ത് ടോസിലൂടെ അട്ടിമറി ജയം; പല്ലശ്ശന ഡിവിഷൻ നിലനിർത്തി