Oppo Reno 17 source: x
Gadgets

7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ 50എംപി റിയര്‍ കാമറ യൂണിറ്റ്; റെനോ 17 സീരീസ് ലോഞ്ച് അടുത്തയാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ റെനോ 17 സീരീസ് ലോഞ്ച് അടുത്തയാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ റെനോ 17 സീരീസ് ലോഞ്ച് അടുത്തയാഴ്ച. 17 സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലായ റെനോ 17, റെനോ 17 പ്രോ എന്നി മോഡലുകളാണ് ചൈനയില്‍ അവതരിപ്പിക്കുക. എന്നാല്‍ മിഡ്- റേഞ്ച് ശ്രേണിയില്‍ വരുന്ന ഈ ഫോണുകളില്‍ പ്രോ മോഡല്‍ ആഗോള വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്ക് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ട്രിപ്പിള്‍ റിയര്‍ കാമറ, 50 മെഗാപിക്‌സല്‍ മെയ്ന്‍ ഷൂട്ടര്‍ എന്നിവയായിരിക്കും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്വാല്‍കോം ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്പ്‌സെറ്റ് ആയിരിക്കും റെനോ 17ന് കരുത്തുപകരുക. 6.5 ഇഞ്ച് അമോലെഡ് ഡിസ്പ്ലയാണ് ഇതില്‍ ഉണ്ടാവുക. 1.5കെ റെസല്യൂഷനും 120hz റിഫ്രഷ് റേറ്റും ഉള്ളതായിരിക്കും ഡിസ്‌പ്ലേ. 7200 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ വരിക. 80w വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും ഇതില്‍ പ്രതീക്ഷിക്കാം.

ആന്‍ഡ്രോയിഡ് 17 അടിസ്ഥാനമാക്കി കളര്‍ഒഎസ് 17ലാണ് ഇത് പ്രവര്‍ത്തിക്കുക. ട്രിപ്പിള്‍ 50 മെഗാപിക്‌സല്‍ റിയര്‍ കാമറ യൂണിറ്റ്, 50 മെഗാപിക്‌സല്‍ സെല്‍ഫി കാമറ എന്നിവയാണ് ഇതിന്റെ മറ്റു ഫീച്ചറുകള്‍. റിയര്‍ കാമറ യൂണിറ്റില്‍ 50 മെഗാപിക്‌സല്‍ പെരിസ്‌കോപ് ടെലിഫോട്ടോ ഷൂട്ടറും 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് കാമറയും ഉള്‍പ്പെടും. 4കെ റെസല്യൂഷന്‍ വിഡിയോ ചിത്രീകരിക്കാന്‍ കഴിവുള്ളതാണ് കാമറ. ലൈഫ് ഫോട്ടോ മോഡ് ആണ് മറ്റൊരു പ്രത്യേകത.

Oppo Reno 17 Key Specifications and Features Surface Online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

അതീവ വിഷമുള്ള ചെടി, സ്വയം പറിച്ചുകളയാന്‍ ശ്രമിക്കരുത്! ഡാറ്റുറയുടെ വ്യാപനത്തില്‍ കുവൈത്തില്‍ മുന്നറിയിപ്പ്

'വീഴ്‌വേൻ എൻ‌ട്ര് നിനയ്ത്തായോ'? തമിഴ് ബോക്സ് ഓഫീസിൽ തളപതിയെ വീഴ്ത്തി തലൈവർ; റെക്കോർഡ് ഇനി 'ജയിലർ 2'ന്

'അഹങ്കാരിയാണെന്ന് പറയുന്നുണ്ടല്ലോ?'; മറുപടി നല്‍കി നസ്ലെന്‍; നസ്രിയയ്ക്കും പറയാനുണ്ട്!