poco m7 image credit: poco
Gadgets

'സ്ലിം ബ്യൂട്ടി', 32എംപി സെല്‍ഫി ഷൂട്ടര്‍, 20,000 രൂപയില്‍ താഴെ വില; പോക്കോ എം8 ഫോണ്‍ ലോഞ്ച് ജനുവരി എട്ടിന്

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ ഫോണ്‍ ജനുവരി എട്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ ഫോണ്‍ ജനുവരി എട്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ബജറ്റ് ഫ്രണ്ട്ലി എം സീരീസ് നിര വിപുലമാക്കി പോക്കോ എം8 ഫൈവ് ജി ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 7.35 എംഎം മാത്രം വീതിയും 178 ഗ്രാം ഭാരവുമുള്ളതായിരിക്കും ഫോണ്‍.

ഇ- കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാകും. പുതിയ ഫോണിന്റെ വീഡിയോയും പോക്കോ പങ്കുവെച്ചിട്ടുണ്ട്. ഡ്യുവല്‍-ടോണ്‍ ഫിനിഷോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളും വൃത്താകൃതിയിലുള്ള അരികുകളും ഫോണില്‍ കാണാന്‍ കഴിയും. റെഡ്മി നോട്ട് 15 ഫൈവ് ജി ഫോണിന്റെ റീബ്രാന്‍ഡഡ് വേര്‍ഷനായിരിക്കും പുതിയ ഫോണ്‍.

ഫോണ്‍ ഇന്ത്യയില്‍ മൂന്ന് കളര്‍ വേരിയന്റുകളില്‍ വരാനാണ് സാധ്യത. ഡ്യുവല്‍ കാമറ സജ്ജീകരണം, 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സ്‌നാപ്ഡ്രാഗണ്‍ 6 Gen 3 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക. 8ജിബി റാമും 256ജിബി സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

45W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 5,520mAh ബാറ്ററിയുമായി ഈ ഫോണ്‍ വരാനാണ് സാധ്യത. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രതിരോധം നല്‍കുന്നതിന് IP65 റേറ്റിങ്ങും ഇതിന് ലഭിച്ചേക്കാം. അതായത് ഫോണിന് നേരിയ മഴയെ വരെ നേരിടാന്‍ കഴിയും. 15000 രൂപയ്ക്ക് മുകളില്‍ വില ഉണ്ടാവാനാണ് സാധ്യത.

അതേസമയം പോക്കോ എം8 പ്രോ ഫൈവ് ജി കൂടുതല്‍ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. സ്‌നാപ്ഡ്രാഗണ്‍ 7s ജെന്‍ 4 പ്രോസസറായിരിക്കും ഇതിന് കരുത്തുപകരുക. 120Hz റിഫ്രഷ് റേറ്റും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുള്ള 6.83 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഇത് വാഗ്ദാനം ചെയ്തേക്കാം.

കാമറ വിഭാഗത്തില്‍ ഫോണ്‍ 50MP പ്രൈമറി ഷൂട്ടറും 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും സഹിതം വരുമെന്ന് പറയപ്പെടുന്നു. മുന്‍വശത്ത് 32MP സെല്‍ഫി ഷൂട്ടര്‍ ഉണ്ടായിരിക്കാം.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 2-ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. ഐപി68 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ്, ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐആര്‍ ബ്ലാസ്റ്റര്‍, ബ്ലൂടൂത്ത് പതിപ്പ് 5.4 എന്നിവയ്ക്കുള്ള പിന്തുണയും ഇതിനുണ്ടാകാം.

Poco M8 5G to launch in India on 8 January

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

ബിഹാറില്‍ ഇനി ബിജെപി ഭരണം; സമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ഇന്ന്

ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി; പ്രതിരോധ കരാറുകളില്‍ നിന്ന് ഇറ്റലി പിന്മാറി

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

SCROLL FOR NEXT