Galaxy Tab Active5 series tablet IMAGE CREDIT: SAMSUNG
Gadgets

നോ-ബാറ്ററി മോഡ്, വില 49,999 രൂപ മുതല്‍; സാംസങ്ങിന്റെ പുതിയ ടാബ്‌ലെറ്റ് പരിചയപ്പെടാം

പ്രമുഖ കമ്പനിയായി സാംസങ് പുതിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ കമ്പനിയായി സാംസങ് പുതിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചു. ബിസിനസ്സുകള്‍ക്കും പ്രഫഷണലുകള്‍ക്കും വേണ്ടി ഗാലക്സി ടാബ് ആക്ടീവ് 5 എന്റര്‍പ്രൈസ് എഡിഷന്‍ എന്ന പേരിലാണ് പുതിയ ടാബ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് എന്റര്‍പ്രൈസ് ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ടാബ്ലെറ്റാണ്.

16:10 വീക്ഷണാനുപാതവും 120Hz വരെ റിഫ്രഷ് നിരക്കും ഉള്ള 8.0 ഇഞ്ച് WUXGA TFT LCD ഡിസ്പ്ലേയാണ് ടാബിനുള്ളത്. ഡിസ്പ്ലേ കോര്‍ണിംഗിന്റെ ഗൊറില്ല ഗ്ലാസ് 5 ഷീല്‍ഡ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടാതെ IP68 റേറ്റിങ്ങും ഇതിനുണ്ട്. ഒരു ഒക്ടാ-കോര്‍ പ്രൊസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. 6ജിബി റാം/128 ജിബി സ്റ്റോറേജ്, 8ഏആ റാം/256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.

ടൈപ്പ്-സി യുഎസ്ബി പോര്‍ട്ട്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍-സിം സ്ലോട്ട് (ഇ-സിമ്മിന് പുറമേ), വൈ-ഫൈ 6 (802.11 a/b/g/n/ac/ax), വൈ-ഫൈ ഡയറക്റ്റ്, ബ്ലൂടൂത്ത് v5.3, NFC, POGO പിന്‍, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, 3.5ാാ ഓഡിയോ ജാക്ക് എന്നിവയാണ് ടാബിന്റെ മറ്റു പ്രത്യേകതകള്‍. മാറ്റിവയ്ക്കാന്‍ സാധിക്കുന്ന ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററി ഇല്ലാതെ, ഒരു പവര്‍ സ്രോതസ്സുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാന്‍ സഹായിക്കുന്ന 'നോ-ബാറ്ററി മോഡും' ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 15ല്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്ലെറ്റിന് 7 വര്‍ഷത്തേക്ക് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് പിന്തുണ ലഭിക്കും (ആന്‍ഡ്രോയിഡ് 21 വരെ).സാംസങ് ഗാലക്സി ടാബ് ആക്ടീവ് 5 എന്റര്‍പ്രൈസ് എഡിഷന്റെ വില 49,999 രൂപ മുതല്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 18 മുതല്‍ ഇതിന്റെ ബുക്കിങ് ആരംഭിച്ചു.

Samsung unveils Galaxy Tab Active5 series tablet in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT