Vivo T4 Pro image credit: vivo
Gadgets

6,500mAh ബാറ്ററി, 50എംപി സെല്‍ഫി കാമറ; വിവോ വി70 സീരീസ് ലോഞ്ച് ഫെബ്രുവരിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി70, വി70 എലൈറ്റ് എന്നിവ ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ വി70, വി70 എലൈറ്റ് എന്നിവ ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മിഡ്-പ്രീമിയം സെഗ്മെന്റില്‍ മത്സരം കടുപ്പിച്ച് വിവോ ഇറക്കുന്ന ഈ ഫോണുകള്‍ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഇന്ത്യയില്‍, വിവോ വി70 സീരീസിന്റെ വില ഏകദേശം 55,000 രൂപയായിരിക്കാം.

സ്റ്റാന്‍ഡേര്‍ഡ് വിവോ വി70 മോഡല്‍ പാഷന്‍ റെഡ്, ലെമണ്‍ യെല്ലോ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായേക്കാം. അതേസമയം, വിവോ വി70 എലൈറ്റ് അതേ നിറങ്ങളില്‍ ഒരു അധിക ബ്ലാക്ക് വേരിയന്റിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ക്കും ഏതാണ്ട് സമാനമായ രൂപകല്‍പ്പന ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണുകളില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി മുന്‍വശത്ത് ഒരു പഞ്ച്-ഹോള്‍ കാമറ ഡിസൈനും ഉണ്ടായിരിക്കാം.

രണ്ട് മോഡലുകളിലും 6.59 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ ഉണ്ടായിരിക്കാം. വിവോ വി70 സീരീസിന് ക്വാല്‍കോം ചിപ്സെറ്റ് കരുത്തുപകരും. ഒരു മോഡലില്‍ സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 പ്രോസസര്‍ ഉണ്ടായിരിക്കാം. എലൈറ്റ് വേരിയന്റില്‍ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്സെറ്റ് വാഗ്ദാനം ചെയ്യുമെന്നും കരുതുന്നു. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, രണ്ട് ഫോണുകളിലും 50MP പ്രൈമറി റിയര്‍ കാമറ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം 8MP അള്‍ട്രാ-വൈഡ് കാമറയും 50MP ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെട്ടേക്കാം. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, രണ്ട് മോഡലുകളിലും 50MP ഫ്രണ്ട് കാമറയും പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വിവോ വി70 മോഡലിന് 6,320mAh ബാറ്ററി ഉണ്ടായിരിക്കാം. എലൈറ്റിന് അല്‍പ്പം വലിയ 6,500mAh ബാറ്ററി ഉണ്ടാകാനും സാധ്യതയുണ്ട്.

 Vivo V70 and Vivo V70 Elite are expected to launch in India soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT