Vivo Y400 5G source: X
Gadgets

25,000 രൂപയില്‍ താഴെ വില, കരുത്തുറ്റ ബാറ്ററി; വിവോയുടെ പുതിയ ഫോണ്‍ ലോഞ്ച് നാളെ, അറിയാം വൈ400 ഫൈവ് ജി സവിശേഷതകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വൈ400 ഫൈവ് ജി നാളെ( തിങ്കളാഴ്ച) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വൈ400 ഫൈവ് ജി നാളെ( തിങ്കളാഴ്ച) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസം കമ്പനി ഇന്ത്യയില്‍ വൈ400 പ്രോ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍. മിഡ്- റേഞ്ച് സെഗ്മെന്റ് ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍.

ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീന്‍ എന്നി രണ്ട് നിറങ്ങളില്‍ വൈ400 ഫൈവ്ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് വിവോ സ്ഥിരീകരിച്ചു. വളഞ്ഞ പിന്‍ഭാഗം, വെര്‍ട്ടിക്കല്‍ കാമറ ലേഔട്ട്, ഡ്യുവല്‍ കാമറ സജ്ജീകരണം എന്നിവയുള്ള വൈ400 പ്രോയ്ക്ക് സമാനമായ രൂപകല്‍പ്പനയാണ് വിവോയുടെ പുതിയ ഫോണിലും പ്രതീക്ഷിക്കുന്നത്. 2400 x 1080 പിക്സല്‍ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക. ഫോണിന് 1800 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് പായ്ക്കും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

50MP സോണി IMX852 പ്രൈമറി ഷൂട്ടറും 2MP ബൊക്കെ സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണം ഫോണില്‍ പ്രതീക്ഷിക്കാം. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32MP ഷൂട്ടര്‍ ഉണ്ടായിരിക്കാം. പുതിയ ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസര്‍ ആയിരിക്കാം കരുത്തുപകരുക. 8 ജിബി റാം/128 ജിബി സ്റ്റോറേജ്, 8 ജിബി റാം/256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും.

വൈ400 ഫൈവ്ജിക്ക് വൈ400 പ്രോയേക്കാള്‍ വലിയ ബാറ്ററി ഉണ്ടായിരിക്കാം. ഫോണിന് 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെ 6,000mAh ബാറ്ററി സജ്ജീകരണം ലഭിക്കുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15ലായിരിക്കാം ഫോണ്‍ പ്രവര്‍ത്തിക്കുക. അണ്‍ലോക്ക് ചെയ്യുന്നതിനായി ഡിസ്‌പ്ലേയ്ക്ക് കീഴില്‍ ഒരു സ്റ്റീരിയോ സ്പീക്കര്‍ സജ്ജീകരണവും ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും പ്രതീക്ഷിക്കുന്നുണ്ട്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്ന് പ്രതിരോധം നല്‍കുന്ന സംവിധാനം ഇതില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇതിന് IP68, IP69 റേറ്റിങ്ങും ലഭിച്ചേക്കും. 25000 രൂപയില്‍ താഴെയായിരിക്കാം വില. 21,999 രൂപ മുതല്‍ 23,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Vivo Y400 5G to launch in India on 4 August,  6.67-inch AMOLED display, Snapdragon 4 Gen 2 processor, and a 6,000mAh battery, with a price expected under 25,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT