Xiaomi 17T  source: Xiaomi
Gadgets

6,500mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി, 50 എംപി കാമറ; ഷവോമി 17ടി ലോഞ്ച് വ്യാഴാഴ്ച, ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആഗോള വിപണിയില്‍ അവതരിപ്പിച്ച ഷവോമി 17ടി സ്മാര്‍ട്ട്‌ഫോണ്‍ വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ ഹാന്‍ഡ്സെറ്റ് അതിന്റെ യൂറോപ്യന്‍ പതിപ്പിനേക്കാള്‍ വളരെ കുറഞ്ഞ വിലയിലാകും ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 6.59 ഇഞ്ച് ഡിസ്പ്ലേയും മീഡിയടെക് ഡൈമന്‍സിറ്റി 8500 അള്‍ട്രാ (MediaTek Dimensity 8500 Ultra) ചിപ്സെറ്റുമുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ 70,000 രൂപയില്‍ താഴെ വിലയില്‍ വിപണിയിലെത്തിയേക്കും.

ഷവോമി 17ടിയുടെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ഇന്ത്യയില്‍ 65,999 രൂപ മുതലായിരിക്കും വില ആരംഭിക്കുക. ഇത് ഔദ്യോഗിക വിലയല്ല. ലോഞ്ച് സമയത്ത് വിലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. 6.59 ഇഞ്ച് ഫ്‌ലാറ്റ് അമോലെഡ് (AMOLED) സ്‌ക്രീനുമായാണ് ഷവോമി 17ടി ഇന്ത്യയില്‍ എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. ഇത് 1.5K റെസല്യൂഷനും 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റും പിന്തുണയ്ക്കുമെന്നാണ് പറയപ്പെടുന്നത്. 3,500 നിറ്റ്‌സ് വരെ തെളിച്ചം ഡിസ്‌പ്ലേയ്ക്ക് നല്‍കാന്‍ കഴിയുമെന്നും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം ഇതിനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് (HyperOS 3) മൂന്നിലായിരിക്കും ഷവോമി 17ടി പ്രവര്‍ത്തിക്കുക. വെള്ളത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി ഇതിന് IP68 സര്‍ട്ടിഫിക്കേഷനും ലഭിച്ചേക്കും. 67W വയര്‍ഡ് ചാര്‍ജിങ് പിന്തുണയുള്ള 6,500mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാകും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുക. വലതുവശത്ത് പവര്‍, വോളിയം ബട്ടണുകളുള്ള പൂര്‍ണ്ണമായും ഫ്‌ലാറ്റ് ആയ മെറ്റല്‍ ഫ്രെയിമായിരിക്കും ഈ ഹാന്‍ഡ്സെറ്റിന് ഉണ്ടാകുക എന്നാണ് സൂചന.

പിന്നില്‍ ട്രിപ്പിള്‍ കാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഇതില്‍ 50 എംപി പ്രൈമറി സെന്‍സര്‍, 50 എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാഷൈഡ് കാമറ എന്നിവ ഉള്‍പ്പെടുന്നു. മികച്ച സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്നില്‍ 32എംപി കാമറയും ഇതിലുണ്ടായേക്കാം.

Xiaomi 17T India launch on thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച

ഗൂഗിള്‍ പേ, ഫോണ്‍ പേ ഉപയോഗിക്കുന്നുണ്ടോ? പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

'വണ്ടി എടുത്തുമാറ്റെടാ' എന്ന് ആക്രോശിച്ചുകൊണ്ട് മർദ്ദിച്ചു; പൊലീസുകാർക്കെതിരെ പരാതി നൽകി പിണറായി വിജയന്റെ ഡ്രൈവർ

കാലവര്‍ഷം; ബുധനാഴ്ച മുതല്‍ 'പെരുമഴക്കാലം', എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

3 മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയിട്ടില്ല, അനാവശ്യ മെസേജിന് മറുപടി പറയാന്‍ അന്‍സിബ ബാധ്യസ്ഥയായിരുന്നു: ലക്ഷ്മി പ്രിയ

SCROLL FOR NEXT