Xiaomi launches Redmi 15C 5G 
Gadgets

6,000 mAh ബാറ്ററി, 12,499 രൂപ മുതല്‍ വില; റെഡ്മി 15സി ഫൈവ് ജി വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി 15സി ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി 15സി ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ ഉപബ്രാന്‍ഡ് ആണ് റെഡ്മി. ഫോണ്‍ 6,000 mAh ബാറ്ററിയും 33W ചാര്‍ജറും വാഗ്ദാനം ചെയ്യുന്നു. ഇത് 10W റിവേഴ്സ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നു.

ഫോണില്‍ 120 Hz വരെ റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് HD+ ഡിസ്പ്ലേയുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള IP64 റേറ്റിങ്ങും ഫോണിനുണ്ട്. റെഡ്മി 15സി ഫൈവ് ജിയില്‍ 50 MP കാമറയും 8 MP ഫ്രണ്ട് കാമറയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 6300 ഒക്ടാ കോര്‍ പ്രോസസര്‍ ആണ് ഇതില്‍ വരുന്നത്. 16 ജിബി വരെ വെര്‍ച്വല്‍ റാമും 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ഷവോമി ഹൈപ്പര്‍ ഒഎസ് 2 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച്, ഗൂഗിള്‍ ജെമിനി എന്നി ഫീച്ചറുകളും ഫോണില്‍ കാണാം.

4 ജിബി / 128 ജിബി വേരിയന്റിന് 12,499 മുതലാണ് വില ആരംഭിക്കുക. 6 ജിബി / 128 ജിബി യൂണിറ്റിന് 13,999 രൂപയും 8 ജിബി / 128 ജിബി മോഡലിന് 15,499 രൂപയുമാണ് വില.ഡിസംബര്‍ 11 മുതല്‍ ആമസോണ്‍, എല്ലാ അംഗീകൃത ഷവോമി റീട്ടെയില്‍ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഇത് ലഭ്യമാകും.

Xiaomi launches Redmi 15C 5G for budget buyers, Redmi 15C 5G launches in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

32 തവണ പോരാ, കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ അതില്‍ കൂടുതല്‍ ചവയ്ക്കണം

റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ട: ഹൈക്കോടതി

നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; അറസ്റ്റില്‍

SCROLL FOR NEXT