pimple in face Meta AI Image
Health

മുഖക്കുരു മാറാൻ 10 ടിപ്സ്

ഹോര്‍മോണുകളുടെ വ്യതിയാനമാണ് മുഖക്കുരു ഉണ്ടാകാവുന്ന പ്രധാന കാരണം.

സമകാലിക മലയാളം ഡെസ്ക്

മുഖക്കുരു ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടാവാത്തവർ ഉണ്ടാകില്ല. കൗമാരക്കാരിലാണ് മുഖക്കുരു അമിതമായി കാണാറെങ്കിലും മുതിർന്നാലും മുഖക്കുരുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർ നിരവധിയാണ്. മുഖക്കുരുവും അത് അവശേഷിപ്പിക്കുന്ന പാട് പിന്നീട് പലരുടെയും ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കാം.

ഹോര്‍മോണുകളുടെ വ്യതിയാനമാണ് മുഖക്കുരു ഉണ്ടാകാവുന്ന പ്രധാന കാരണം. ഇതിനുള്ളിലെ ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ മുഖമാകെ മുഖക്കുരു പാടരാനും കാരണമാകും. ഈ ബാക്ടീരിയകളെ ഒഴിവാക്കാന്‍ മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതു മാത്രമാണ് മാര്‍ഗം.

ടീനേജിലേക്കു കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതോടെ ലോലമായ ചര്‍മ്മഭാഗത്ത് ഇവ മെല്ലെ മൊട്ടിട്ടു തുടങ്ങും. ഇതിന്റെ ഫലമായി ചര്‍മത്തില്‍ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.

മുഖക്കുരു മാറ്റാന്‍ 10 മാര്‍​ഗങ്ങള്‍

  • ചര്‍മസംരക്ഷണമാണ് പ്രധാനം. ദിവസവും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക. ആഴ്ചയില്‍ രണ്ടു ദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കുക. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്.

  • വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീൻ നിർബന്ധമായും ഉപയോ​ഗിക്കണം. ഇത് ചർമത്തിന് സംരക്ഷണം നൽകും.

  • മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക.

  • മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.

  • മുഖക്കുരുവിന് എല്ലാവരും നിര്‍ദ്ദേശിക്കുന്നത് തേന്‍ ആണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക.

  • എണ്ണമയമാണ് മുഖക്കുരുവിനെ കൊണ്ടുവരുന്നത്. ഇതൊഴിവാക്കാന്‍ ശര്‍ക്കര തേക്കുന്നതും ഗുണം ചെയ്യും. മാസത്തില്‍ രണ്ട് തവണ ഇങ്ങനെ ശര്‍ക്കര ഉപയോഗിച്ച് മസ്സാജ് ചെയ്തു നോക്കൂ, പ്രയോജനം ലഭിക്കും.

  • മുഖക്കുരു പടരാതിരിക്കാന്‍ പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

  • മുഖക്കുരു വല്ലാതെ പടര്‍ന്നിട്ടുണ്ടെങ്കില്‍ തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്തു പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

  • ഭക്ഷണക്രമീകരണം ശീലമാക്കുക. പഞ്ചസാര നിറഞ്ഞ ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഒപ്പം വറുത്തതും പൊരിച്ചതും നിശ്ശേഷം ഉപേക്ഷിക്കാം. പഴങ്ങള്‍ ധാരാളമായി കഴിക്കുക. മുഖം എപ്പോഴും തണുപ്പിക്കുക.

  • മുഖസൗന്ദര്യം നിലനിര്‍ത്താന്‍ നിത്യേന എട്ട് മുതല്‍ പത്തു ഗ്ലാസ്സ് വെള്ളം ഇടവിട്ടു കുടിക്കുന്നതു ശീലമാക്കുക.

ചര്‍മകാന്തിക്കുവേണ്ടിയുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ് ഇവയുടെ ഫലമുണ്ടാകുന്നത്. ഒരു ചര്‍മവിദഗ്ദ്ധന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നതു എപ്പോഴും നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

SCROLL FOR NEXT