മെറ്റബോളിസം എന്നത് ശരീരം ഭക്ഷണത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. സ്ഥിരമായ ആരോഗ്യകരമായ ശീലങ്ങളുടെ ഭാഗമായാൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇതിനായി ഒരു അഞ്ച് മിനിറ്റ് റൂട്ടീൻ പ്ലാൻ ചെയ്താലോ?
രാത്രി മുഴുവൻ ഉറങ്ങിയ ശേഷം ശരീരത്തിന് വെള്ളത്തിന്റെ ആവശ്യം കൂടുതലായിരിക്കും. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും ഉന്മേഷം നൽകാനും സഹായിക്കും. ചെറുചൂടുള്ള വെള്ളമോ സാധാരണ വെള്ളമോ കുടിക്കാം. ചിലർ രുചിക്ക് വേണ്ടി നാരങ്ങ നീര് പിഴിഞ്ഞ് ചേർക്കാറുണ്ട്. എന്നാൽ അത് മെറ്റബോളിസം ഉയർത്തുമെന്ന് തെളിവുകളില്ല.
ഒരു മിനിറ്റ് സമാധാനമായി ഇരുന്ന് ആഴത്തിൽ ശ്വസിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും.
നാല് സെക്കൻഡ് ശ്വാസം അകത്തേക്ക് എടുക്കുക.
നാല് സെക്കൻഡ് പിടിച്ചുവയ്ക്കുക.
ആറ് സെക്കൻഡ് കൊണ്ട് പുറത്തേക്ക് വിടുക.
അഞ്ച് മുതൽ ആറ് തവണ ആവർത്തിക്കുക.
ഉറക്കത്തിന് ശേഷം ശരീരത്തിലെ പേശികൾക്ക് ചെറിയ സ്ട്രെച്ചിങ് നല്ലതാണ്. ഇത് ശരീരത്തെ കൂടുതൽ ചലനക്ഷമമാക്കാനും ദിനം ആരംഭിക്കാൻ സഹായിക്കാനും കഴിയും.
ചെയ്യാവുന്ന സ്ട്രെച്ചുകൾ
കൈകൾ മുകളിലേക്ക് ഉയർത്തുക.
കഴുത്ത് പതുക്കെ വലത്തോട്ടും ഇടത്തോട്ടും ചലിപ്പിക്കുക.
തോളുകൾ വട്ടത്തിൽ കറക്കുക.
കാലുകളുടെ പിറകുവശം നീട്ടുന്ന ഹാംസ്ട്രിങ് സ്ട്രെച്ച് ചെയ്യുക.
ഹൃദയമിടിപ്പ് നേരിയ തോതിൽ ഉയർത്തുന്ന ലളിതമായ ചലനങ്ങൾ ചെയ്യാം. ചെറിയ ദൈർഘ്യമാണെങ്കിലും ഇത് ശരീരത്തെ ഉണർത്താൻ സഹായിക്കും. കൂടുതൽ ആരോഗ്യഗുണങ്ങൾക്ക് ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമം ചെയ്യുന്നത് നല്ലതാണ്.
രാവിലെ എന്ത് കഴിക്കണമെന്നത് മുൻകൂട്ടി തീരുമാനിക്കുന്നത് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾക്ക് സഹായിക്കും. പ്രോട്ടീൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ചെയ്യും.
പ്രോട്ടീൻ ഭക്ഷണങ്ങൾ
മുട്ട
ഗ്രീക്ക് യോഗർട്ട്
പയറുവർഗങ്ങൾ
കടല
പനീർ
ഓട്സ് + പാൽ + നട്ട്സ്
എല്ലാ ദിവസവും ഒരേ സമയത്ത് എഴുന്നേൽക്കാൻ ശ്രമിക്കുക.
ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കുക.
ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുക.
ആവശ്യത്തിന് പ്രോട്ടീനും നാരുകളും ഉൾപ്പെടുത്തിയ സമീകൃത ഭക്ഷണം കഴിക്കുക.
മതിയായ വെള്ളം കുടിക്കുക.
ദീർഘനേരം ഒരേ സ്ഥാനത്ത് ഇരിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക.
മെറ്റബോളിസം ഒരു ദിവസത്തിൽ മാറുന്ന ഒന്നല്ല. എന്നാൽ, രാവിലെ വെറും അഞ്ച് മിനിറ്റ് ആരോഗ്യകരമായ ശീലങ്ങൾക്കായി മാറ്റിവെക്കുന്നത് ദിവസം മുഴുവൻ കൂടുതൽ സജീവമായിരിക്കാൻ സഹായിക്കും. വെള്ളം കുടിക്കൽ, ആഴത്തിലുള്ള ശ്വാസാഭ്യാസം, ലഘു സ്ട്രെച്ചിംഗ്, ചെറിയ വ്യായാമം, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണത്തിനുള്ള തയ്യാറെടുപ്പ് എന്നിവ ദീർഘകാല ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാകുമ്പോഴാണ് മികച്ച ഫലം നൽകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates