Weight loss Pexels
Health

നാല് മാസം കൊണ്ട് 25 കിലോ കുറഞ്ഞു, ഡയറ്റ് സീക്രട്ട് വെളിപ്പെടുത്തി യുവതി

വെറും നാല് മാസം കൊണ്ട് 25 കിലോ ശരീരഭാരം ഡയറ്റില്‍ വരുത്തിയ ഈ ചെറിയ മാറ്റങ്ങള്‍ കൊണ്ട് കുറച്ചതെന്ന് അമാക പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടി കുറയ്ക്കാന്‍ പതിനെട്ടും പയറ്റി മടുത്തോ? എങ്കില്‍ വീട്ടില്‍ തന്നെ പരീക്ഷികാവുന്ന ഒരു ഡയറ്റ് സീക്രട്ട് പറഞ്ഞു തരാം. ഫിറ്റ്നസ് ട്രെയിനര്‍ ആയ അമാക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ ഇപ്പോള്‍ ഫിറ്റ്നസ് ഫ്രീക്കുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വെറും നാല് മാസം കൊണ്ട് 25 കിലോ ശരീരഭാരം ഡയറ്റില്‍ വരുത്തിയ ഈ ചെറിയ മാറ്റങ്ങള്‍ കൊണ്ട് കുറച്ചതെന്ന് അമാക പറയുന്നു.

ചെറുചൂടുവെള്ളത്തില്‍ നാരങ്ങനീര്

രാത്രി കിടക്കുന്നതിന് 20–30 മിനിറ്റ് മുമ്പ്, ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ പകുതി മുറിച്ച നാരങ്ങ നീര് പിഴിഞ്ഞു ചേര്‍ത്ത് കുടിക്കാം. ഇത് ദഹനത്തിന് മികച്ചതാണ് വയറു വീര്‍ക്കല്‍ കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല, മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട വെള്ളം

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കാന്‍ സഹായിക്കും. ഇത് അമിത വിശപ്പ് കുറയ്ക്കാനും ഉറങ്ങുമ്പോള്‍ കൊഴുപ്പ് കത്തിക്കാനും സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി അല്ലെങ്കില്‍ ഒരു സ്റ്റിക്ക് അഞ്ച് മിനിറ്റ് തിളപ്പിച്ചു കുടിക്കാം.

ഇഞ്ചി ചായ

ഇഞ്ചി വയറിനെ ശാന്തമാക്കാനും കൊഴുപ്പ് കത്തിക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു ഗ്ലാസ് വെള്ള തിളപ്പിച്ച ശേഷം ചെറിയ ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതോ അരച്ചതോ ചേര്‍ക്കാം, അതിലേക്ക് ഗ്രീന്‍ ടീ ബാഗ് കൂടി മുക്കിവയ്ക്കാം. അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ്. ഒരു ടേബള്‍സ്പൂണ്‍ ആപ്പിൾ സിഡെർ വിനെഗർ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചതും ചേര്‍ക്കാവുന്നതാണ്. കിടക്കുന്നതിന് 30 മിനിറ്റ് മുമ്പ് കുടിക്കാം.

ചമോമൈൽ ചായ

മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കുന്ന ഹെര്‍ബല്‍ ചായയാണ് ചമോമൈല്‍ ടീ. മികച്ച ഉറക്കം മികച്ച മെറ്റബോളിസം ഉറപ്പാക്കും. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ചമോമൈല്‍ ടീ ബാഗ് 5 മിനിറ്റ് മുക്കിവെച്ച ശേഷം കുടിക്കാം.

5 simple night drinks to help you lose weight fast and boost metabolism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT