woman walking, Menopause Meta AI Image
Health

ആര്‍ത്തവ വിരാമം, ആ മാറ്റത്തെ കൈകാര്യം ചെയ്യുന്നതിന് സ്ത്രീകള്‍ നേരത്തെ തയ്യാറെടുക്കണം

നാല്‍പതുകളിലേക്ക് ചുവടുവെയ്ക്കുന്ന എല്ലാ സ്ത്രീകളും ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

സമകാലിക മലയാളം ഡെസ്ക്

രു സ്ത്രീ ആര്‍ത്തവ വിരാമം എന്ന ഘട്ടത്തിലേക്ക് അടുക്കുന്തോറും ശരീരത്തിലെ ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചു തുടങ്ങും. അത് ശാരീരികമായും മാനസികമായും ഏറെ ബാധിക്കാം. ഈ വലിയൊരു മാറ്റം കൈകാര്യം ചെയ്യുന്നതിന് സ്ത്രീകള്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് ഒഹായോയില്‍ നിന്നുള്ള ഫിസിക്കല്‍ തെറാപ്പിസ്റ്റ് ആയ ഡോ. വെൻഡി ചോർണി ഓര്‍മിപ്പിക്കുന്നു.

നാല്‍പതുകളിലേക്ക് ചുവടുവെയ്ക്കുന്ന എല്ലാ സ്ത്രീകളും ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് വരാനിരിക്കുന്ന ആരോഗ്യസങ്കീര്‍ണതകളെ ആരോഗ്യകരമായി ചെറുക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറയുന്നു.

അഞ്ച് ശീലങ്ങള്‍ പ്രധാനം

വേയ്റ്റ് ലിഫ്റ്റിങ്

ആര്‍ത്തവ വിരാമത്തിന് ശേഷം നിങ്ങളുടെ അസ്ഥികളും പേശികളും ദുര്‍ബലമാകാം. അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ ഭാരം ഉയര്‍ത്തുക എന്നത് നിങ്ങളുടെ ജീവിത ദിനചര്യയുടെ ഭാഗമാക്കണം. ഇത് നിങ്ങളുടെ എല്ലുകളുടെയും പേശികളുടെയും ബലം വര്‍ധിപ്പിക്കും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും വേയ്റ്റ് ലിഫ്റ്റിങ് പരിശീലിക്കണം. ആര്‍ത്തവവിരാമത്തിന് ശേഷമുള്ള വെല്ലുവിളി ചെറുക്കാന്‍ ശാരീരിക വ്യായാമം പ്രധാനമാണ്.

ദൈംദിന ചലനത്തിന് മുന്‍ഗണന

ഉദാസീനമായ ജീവിതശൈലി വളരെ എളുപ്പമാണ്. എന്നാല്‍ ഭാവിയില്‍ അതിന് വലിയ വില കൊടുക്കേണ്ടതായി വരും. അതുകൊണ്ട് ചലിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഇല്ലെങ്കില്‍ ആര്‍ത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ച് സന്ധികള്‍ക്ക് തകരാറുണ്ടാകും. അതുകൊണ്ട് സന്ധികളുടെ ആരോഗ്യം നേരത്തെ മുതല്‍ പരിപാലിക്കേണ്ടതുണ്ട്.

ദിവസവും നടക്കണം

ദിവസവും കുറഞ്ഞത് 7000 ചുവടുകളെങ്കിലും നടക്കണം. നടക്കം നിരവധി വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും. എന്നാല്‍ ആര്‍ത്തവ വിരാമം അടുത്ത സ്ത്രീകളും ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളും ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ പുനഃസംയോജനത്തിനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും കുറഞ്ഞത് 10000-12000 ചുവടുകള്‍ നടക്കാന്‍ ശ്രമിക്കണം.

ശരിയായ പോഷകാഹാരം നേടുക

ആർത്തവവിരാമം ഒരു വലിയ മാറ്റമായതിനാൽ, ശരീരത്തിന് പോഷകാഹാരം നല്‍കുക എന്നതും വളരെ പ്രധാനമാണ്. ഇത് ശരീരത്തിന്റെ ഊർജ്ജത്തെ ഇന്ധനമാക്കുന്നു. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കൂടുതലും ഉള്‍പ്പെടുത്തുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്‍റുകളും കഴിക്കാം. മാത്രമല്ല, ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

വിശ്രമം

പലപ്പോഴും ഉറക്കത്തിന്റെ പ്രാധാന്യത്തെ നമ്മള്‍ കുറച്ചു കാണാറുണ്ട്. മാനസികസമ്മര്‍ദവും തിരക്കും വര്‍ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ വിശ്രമത്തിന് പ്രാധാന്യം നൽകേണ്ടത് നിർണായകമാണ്. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് കൃത്യമായ ഉറക്ക ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണെന്നും ഡോ. വെൻഡി ചോർണി ഓര്‍മിപ്പിക്കുന്നു.

Menopause: 5 things women over 40 need to do for good health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT