ബോളിവുഡിൽ ശരീരഭാരം കൊണ്ട് ഞെട്ടിച്ച താരമാണ് ഭൂമി പഡ്‌നേക്കര്‍. ദം ലഗാ കെ ഹൈഷ എന്ന തന്റെ ആദ്യ ചിത്രത്തിന് വേണ്ടി ഏതാണ്ട് 30 കിലോ ഭാരമാണ് താരം വർധിപ്പിച്ചത്. കുറച്ച് കാലത്തിന് ശേഷം ഭൂമിയെ കണ്ട് ആരാധകർ തന്നെ ഞെട്ടി, ഏതാണ്ട് 35 കിലോയാണ് താരം പിന്നീട് കുറച്ചത്. അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസായ ദി റോയൽസിൽ നായികയായെത്തിയ ഭൂമിയുടെ ശരീരഭാരം തന്നെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം
ശരീരഭാരം കുറയ്ക്കാൻ ഒരിക്കലും പട്ടിണി കിടന്നില്ലെന്ന് താരം പറയുന്നു. കൂടാതെ അതിതീവ്ര വർക്ക്ഔട്ടുകളുകളും ചെയ്തിട്ടില്ല. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരികയും, തന്നോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. പോഷകാഹാരത്തെ ആശ്രയിച്ചാണ് ഭൂമി ശരീരഭാരം നിയന്ത്രിച്ചത്. ഭക്ഷണത്തെ ഒരിക്കലും ശത്രുവായി കണ്ടിട്ടില്ലെന്നും അനാരോഗ്യമായ ഭക്ഷണം ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറയുന്നു.
പ്രഭാത ഭക്ഷണം
പോഷണത്തിനും ഊർജ്ജത്തിനുമായി നട്സും പഴങ്ങളുമായിരുന്നു ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു മണിക്കൂർ വ്യായാമം, 7000-8000 ചുവടു നടത്തം എന്നിവയാണ് ദിവസവും പിന്തുടർന്നിരുന്നത്. ഇടസമയങ്ങളിലെ ലഘുഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ക്ഷമയാണ് ഏറ്റവും പ്രധാനം. ശരീരഭാരം കുറയ്ക്കുന്നതിന് തിടുക്കം കാണിക്കേണ്ടതില്ലെന്നും അവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates