Amitabh bachchan Facebook
Health

ദിവസം തുടങ്ങുന്നത് തുളസിയില കഴിച്ചുകൊണ്ട്, എത്ര തിരക്കാണെങ്കിലും വ്യായാമം മുടക്കില്ല; ബി​ഗ് ബിയുടെ ആരോ​ഗ്യ രഹസ്യം

അമിതാഭ് ബച്ചന് വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ മറ്റാര്‍ക്കും അത് സാധിക്കും.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ബിഗ് ബിക്ക് ഇന്ന് 83 വയസു തികയുകയാണ്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് അമിതാഭ് ബച്ചന്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് അരനൂറ്റാണ്ടിനപ്പുറമായി. അഭിനയത്തില്‍ മാത്രമല്ല, ഫിറ്റ്‌നസിലും അദ്ദേഹത്തിന് വിട്ടുവീഴ്ചകളില്ല. പ്രായാധിക്യവും രോഗങ്ങളും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ചിട്ടയായ ജീവിതരീതികൊണ്ട് അവയെ മറികടക്കുകയാണ് അമിതാഭ് ബച്ചന്‍. സിനിമയില്‍ ഇപ്പോഴും അദ്ദേഹം സജീവമായി നില്‍ക്കുന്നതിന് പിന്നിലെ രഹസ്യവും ഫിറ്റ്‌നസ് തന്നെയാണ്.

വ്യായാമം മുടക്കില്ല

വ്യായാമത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നവര്‍ അത് ആജീവനാന്തരം ചെയ്യും. ബച്ചനും അത് തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹത്തിന്‍റെ വെല്‍നസ് ട്രെയ്‌നര്‍ വൃന്ദ മെഹ്ത അടുത്തിടെ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമിതാഭ് ബച്ചന് വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ മറ്റാര്‍ക്കും അത് സാധിക്കും. ഒരു കാര്യം നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അറിഞ്ഞാല്‍, അത് ചെയ്യുക. ഇത് കംഫര്‍ട്ടിന്റെയോ സമയമില്ലാത്തതിന്റെയോ പ്രശ്‌നമല്ലെന്നും വൃന്ദ പറയുന്നു.

എത്ര തിരക്കുപിടിച്ച ഷെഡ്യൂള്‍ ആണെങ്കിലും അദ്ദേഹം വ്യായാമം മുടക്കാറില്ല. ശ്വസന വ്യായാമവും പ്രാണായാമവുമാണ് അദ്ദേഹം പ്രധാനമായും ചെയ്യാറ്. അത് അദ്ദേഹത്തെ ഊര്‍ജ്ജസ്വലനാക്കുന്നു. ഫിറ്റ്‌നസിന്റെ മൂല്യം മനസിലാക്കുന്നതാണ് ഏറ്റവും വലിയ ഗേയിം ചെയ്ഞ്ചറെന്ന് വൃന്ദ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഫിറ്റ്നസ് പലപ്പോഴും സീസണല്‍ ആയി മാറാറുണ്ട്. വിവാഹം അടുക്കുമ്പോള്‍ അല്ലെങ്കില്‍ രോഗബാധിതനാകുമ്പോള്‍ എന്നിങ്ങനെ ഒതുങ്ങി പോകുന്നു. നല്ല ആരോഗ്യത്തെ പിന്തുണയ്ക്കുന്നതില്‍ അതിന്റെ പ്രാധാന്യം തിരിച്ചറിയുമ്പോള്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് താല്‍ക്കാലിക ആവശ്യമെന്നതിലുപരി, ആജീവനാന്ത ശീലമായി മാറുമെന്നും അവര്‍ പറയുന്നു.

അമിതാഭ് ബച്ചന്‍റെ ഡയറ്റ്

തന്റെ ഡയറ്റിനെ സംബന്ധിച്ച് അമിതാഭ് ബച്ചന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. തുളസിയില കഴിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. നെല്ലിക്ക ജ്യൂസും ഈന്തപ്പഴും പ്രഭാത ദിനചര്യയുടെ ഭാഗമാണ്. പ്രോട്ടീന്‍ ഷേയ്ക്ക്, ബദാം, തേങ്ങാ വെള്ളം എന്നിവടയങ്ങിയതാണ് പ്രഭാതഭക്ഷണമെന്നും ബച്ചന്‍ പറയുന്നു. അതേസമയം ചോറും മധുരപലഹാരങ്ങളും മാംസാഹാരങ്ങളും ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു.

Amitabh bachchan birthday, his diet and fitness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT