ആപ്പിള്‍ ആരോ​ഗ്യ ​ഗുണങ്ങൾ 
Health

ഗര്‍ഭിണികള്‍ ആപ്പിള്‍ കഴിക്കുന്നത് മക്കള്‍ക്കും വരും തലമുറയ്ക്കും ഗുണം ചെയ്യും, തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കും

ആപ്പിൾ മാത്രമല്ല, തുളസി, റോസ്മെറി പോലുള്ളവയിലും എർസോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

'ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദി ഡോക്ടര്‍ എവേ'- എന്ന് ചെറിയ ക്ലാസുകൾ മുതൽ നമ്മൾ പഠിപ്പിക്കുന്നതാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ അവശ്യ പോഷകങ്ങൾ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ഗർഭിണികൾ ആപ്പിൾ കഴിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിന് മാത്രമല്ല വരും തലമുറകൾക്ക് കൂടി ​ഗുണം ലഭിക്കുമെന്നാണ് ഓസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്‌സിറ്റി ബയോമെഡിസിൻ ഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ. ആപ്പിളിലെ എർസോളിക് ആസിഡാണ് തലച്ചോറിന്റെ ആരോഗ്യം കാക്കുന്നത്.

ആപ്പിൾ മാത്രമല്ല, തുളസി, റോസ്മെറി പോലുള്ളവയിലും എർസോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആക്‌സൊൻ ശൃംഖലയ്ക്കു ബലക്ഷയമുണ്ടാകാതിരിക്കാൻ എർസോളിക് ആസിഡ് സഹായിക്കും. മാത്രമല്ല, ആപ്പിളിൽ അടങ്ങിയ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ​ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് സിംഗപൂര്‍ നാഷണല്‍ സര്‍വകലാശാല നടത്തിയ മെറ്റൊരു പഠനത്തിൽ കണ്ടെത്തി.

ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവ പഴങ്ങളില്‍ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും ആന്റ-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങള്‍ മിക്കവാറും പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് തന്നെ പോഷകങ്ങള്‍ മുഴുവനായും ലഭ്യമാകുന്നു. പഴങ്ങളില്‍ അടങ്ങിയ മൈക്രോന്യൂട്രിയറന്റുകളായ വിറ്റാമിന്‍ സി, കരോറ്റനോയിഡ്‌സ്, ഫ്‌ളവനോയിഡ്‌സ് ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇവ രണ്ടും വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT