skin care Pexels
Health

പൈപ്പ് വെള്ളത്തിൽ മുഖം കഴുകുന്ന ശീലമുണ്ടോ? ചർമത്തിന് അത്ര സേയ്ഫ് അല്ല

സെ​ൻ​സി​റ്റീവ് ചർമം ഉ​ള്ള​വ​ർ പൈ​പ്പ് വെ​ള്ളം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒഴിവാക്കണം.

സമകാലിക മലയാളം ഡെസ്ക്

പൈപ്പ് വെള്ളത്തിൽ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, ചർമത്തിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ന​ഗര ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ മിക്കതിലും ക്ലോ​റി​നും മ​റ്റ് ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​രി​ക്കാം, ഇ​ത് തൊ​ലി​യു​ടെ സ്വ​ഭാ​വി​ക ഈ​ർ​പ്പം ഇല്ലാതാക്കനും ക്രമേണ ഇത് ചർമം ഡ്രൈ ആക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ചൊറിച്ചിൽ തൊലി വലിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

സെ​ൻ​സി​റ്റീവ് ചർമം ഉ​ള്ള​വ​ർ പൈ​പ്പ് വെ​ള്ളം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒഴിവാക്കണം. അ​ണു​മു​ക്ത​മാ​ക്കാ​ൻ വേ​ണ്ടി പൈ​പ്പ് വെ​ള്ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്ലോ​റി​ൻ, ഫ്ലൂ​റൈ​ഡ്, മ​റ്റു രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ​ചർമത്തിൽ നേരിട്ടേൽക്കുന്നത് ആരോ​ഗ്യകരമല്ല. ചർമത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. ശു​ദ്ധ​മാ​യ വെ​ള്ളം, ഫി​ൽ​റ്റ​ർ ചെ​യ്ത വെ​ള്ളം, തെ​ർ​മ​ൽ സ്പ്രി​ങ് വാ​ട്ട​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മുഖം വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് ഉത്തമം.

പൈപ്പ് വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അംശവും കൂടുതലായിരിക്കും. ഇതിനെ ഹാർഡ് വാട്ടർ എന്ന് പറയുന്നു. ഈ ധാതുക്കൾ ചർമത്തിൽ അടിഞ്ഞുകൂടുകയും, ഫേസ് വാഷിലെ ചേരുവകളുമായി ചേർന്ന് ഒരു നേർത്ത പാടയായി മാറുകയും ചെയ്യും. ഇത് ചർമത്തിലെ സുഷിരങ്ങൾ അടക്കാനും, മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിലെ വരൾച്ച, അസ്വസ്ഥത എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ട്.

ആരോഗ്യകരമായ ചർമത്തിന്റെ ഉപരിതലത്തിലെ pH മൂല്യം സാധാരണയായി അഞ്ചിന് താഴെയായിരിക്കും. അതായത് നേരിയ അസിഡിറ്റിയായിരിക്കും. എന്നാൽ ടാപ്പ് വാട്ടറിന്റെ pH മൂല്യം സാധാരണയായി ഏഴിന് അടുത്തോ അതിൽ കൂടുതലോ ആയിരിക്കും. ആൽക്കലൈൻ സ്വഭാവമുള്ള വെള്ളം പതിവായി ചർമത്തിൽ ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വാഭാവിക pH ബാലൻസ് തകിടം മറിക്കും. ഇത് ചർമ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്തുകയും, അണുബാധകൾ, വീക്കം, എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ വഷളാകാനും കാരണമാകും.

Skin care tips: Avoid tap water to wash your face. its may cause skin problems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT