HANDS HYGIENE Pinterest
Health

കൈകൾ കൊണ്ട് തൊട്ടുകൂടാത്ത ശരീരത്തിലെ ചില ഭാ​ഗങ്ങൾ

അത്തരത്തില്‍ അശ്രദ്ധമായി തൊട്ടുകൂടാത്ത ചില ശരീരഭാഗങ്ങള്‍ ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രീരത്തിലെ പല ഭാഗങ്ങളും നമ്മൾ അറിയാതെയെങ്കിലും ഇടയ്ക്കിടെ കൈകൊണ്ട് തൊടാറുണ്ട്. എന്നാൽ കൈകളിൽ നിന്നുള്ള അഴുക്കും രോഗാണുക്കളും എളുപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുള്ള ചില ശരീരഭാഗങ്ങളുണ്ട്. പ്രത്യേകിച്ച് ശുചിത്വം പാലിക്കാതെ ഇവിടങ്ങളിൽ കൈവയ്ക്കുന്നത് അണുബാധയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. അത്തരത്തില്‍ അശ്രദ്ധമായി തൊട്ടുകൂടാത്ത ചില ശരീരഭാഗങ്ങള്‍ ഉണ്ട്.

ചെവി

വെറുതെയെങ്കിലും ചെവിക്കുള്ളില്‍ വിരലിടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ഇത് ഗുരുതര അണുബാധയ്ക്ക് കാരണമാകാം. വിരലിനും നഖത്തിന്റെ അറ്റത്തുമെല്ലാം അണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചെവിക്കുള്ളിലേക്ക് നേരിട്ടു എത്താനും അണുബാധയ്ക്കും കാരണമാകും.

മൂക്ക്

മൂക്കിനുള്ളിലെ ചര്‍മം വളരെ നേര്‍ത്തതാണ്, ഇതില്‍ വളരെ എളുപ്പത്തില്‍ ക്ഷതങ്ങളും മുറിവുകളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂക്കിനകത്ത് വിരലിടുന്നത് പല തരത്തിലുള്ള അണുബാധയുണ്ടാകാന്‍ കാരണമാകും.

മുഖം

ഇടയ്ക്കിടെ മുഖത്ത് തൊട്ടില്ലെങ്കില്‍ സമാധാനമുണ്ടാകില്ല, ഇത് കൈകളിലെ എണ്ണമയവും അണുക്കളും മുഖത്ത് പറ്റിപ്പിടിക്കാന്‍ കാരണമാകും. ഇത് ചര്‍മത്തില്‍ ചൊറിച്ചില്‍ മുഖക്കുരു എന്നിവയ്ക്ക് കാരണമാകാം.

കണ്ണ്

കണ്ണില്‍ എന്തെങ്കിലും കരട് വീണാല്‍ ഉടന്‍ തന്നെ കണ്ണു തിരുമ്മുന്ന രീതിയുണ്ടോ? എന്നാല്‍ ശക്തമായ ഇത്തരത്തില്‍ കൈകള്‍ കൊണ്ട് കണ്ണു തിരുമ്മുന്നത് കണ്ണിനുള്ളില്‍ ക്ഷതമോ അണുബാധയോ ഉണ്ടാക്കാം.

വായ

നഖം കടിക്കുന്നതും വായില്‍ കയ്യിടുന്ന ശീലവും പുറത്തു നിന്ന് രോഗാണുക്കളെ ഉള്ളിലേക്ക് കയറ്റാന്‍ കാരണമാകും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.

avoid touching these body parts with hands

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

വിദ്യാർഥികളും നാട്ടുകാരും കൈകോർത്തു: കോട്ടിക്കുളം കൊടി ബീച്ചിന് പുതുജീവൻ

ടിവിഎസ് റോനിന്‍ പുതിയ പതിപ്പ് അവതരിപ്പിച്ചു; വിലയും ഫീച്ചറുകളും അറിയാം

കാട്ടാനക്കലിയുടെ ഒടുവിലത്തെ ഇരയായി ശിവകുമാർ: രണ്ടര വർഷത്തിനിടെ ഇടുക്കിയിൽ പൊലിഞ്ഞത് 14 ജീവനുകൾ; നോക്കുകുത്തിയായി വനംവകുപ്പ്

'വല്ലാതെ വണ്ണം വച്ചു, ആളാകെ മാറിപ്പോയല്ലോ, മനസിലാകുന്നില്ല'; നടി ലക്ഷ്മി മേനോനെതിരെ ബോഡി ഷെയ്മിങ്