Bike ride health effects AI Image
Health

നട്ടെല്ല് നിവർന്നിരുന്നാൽ വേദന കൂടും, നടുവൊടിയാതെ ബൈക്ക് യാത്ര, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ നടുവേദനും കഴുത്തു വേദനയും ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ യാത്ര ശരീരത്തെ ബാധിച്ചു തുടങ്ങിയെന്ന്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ച്ചക്കറി വാങ്ങാൻ പോകുന്ന ലാഘവത്തോടെയാണ് പലരും ബൈക്കിൽ ലെഡാക്കിലേക്കും ലേയിലേക്കും പോയിവരുന്നത്. ഓഫീസിലേക്കും വീട്ടിലേക്കും സ്ഥിരമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവരാണ് മിക്കവാറും. ഭക്ഷണവും മറ്റും സാധനങ്ങളും ഡെലിവറി ചെയ്യുന്ന റൈഡേഴ്സ്, അങ്ങനെ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നവർ നിരവധിയാണ്.

ഇരുചക്ര വാഹനം ഉപയോ​ഗിക്കുന്ന സ്ത്രീകളുടെ എണ്ണവും ഇപ്പോൾ കൂടി. അങ്ങനെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഇരുചക്ര വാഹനത്തിലുള്ള യാത്ര നമ്മുടെ ആരോ​ഗ്യത്തെ ദോഷമായി ബാധിക്കുന്നുണ്ടെന്ന് മറക്കരുത്. യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ നടുവേദനും കഴുത്തു വേദനയും ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ യാത്ര ശരീരത്തെ ബാധിച്ചു തുടങ്ങിയെന്ന്. നമ്മുടെ അശ്രദ്ധമായ ഇടപെടല്‍ തന്നെയാണ് വില്ലന്‍.

ഇരുചക്ര വാഹനങ്ങൾ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ

ഇരുചക്ര വാഹനങ്ങളിലെ യാത്ര ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ അല്‍പം കരുതലും ശ്രദ്ധയും ആവശ്യമാണ്. സ്ഥിരമായുള്ള ഇരുചക്രവാഹന യാത്ര കൂടുതലും പ്രശ്‌നത്തിലാക്കുന്നത് നട്ടെല്ലിനെ ആണ്. വാഹനം ഓടിക്കുമ്പോള്‍ നട്ടെല്ലിലേക്കും നട്ടെലിന് ചുറ്റുമുള്ള പേശികളിലേക്കും കൂടുതല്‍ സമ്മര്‍ദം ഏല്‍ക്കുന്നതാണ് നടുവേദനയ്ക്ക് കാരണം.

കുണ്ടു കുഴിയും നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ തറയില്‍ നിന്നുള്ള ഇംപാക്ട് ഫോഴ്‌സ് ഏല്‍ക്കേണ്ടി വരുന്നതും നട്ടെല്ലിനാണ്. കൂടാതെ പെട്ടെന്നുള്ള ബ്രേക്കിടല്‍ മൂലമുണ്ടാകുന്ന സമ്മര്‍ദങ്ങളും നട്ടെല്ലിനും കഴുത്തിനുമാണ് ഏല്‍ക്കുന്നത്. ഇവയെല്ലാം ശരീരവേദനക്ക് കാരണമാകുന്നു.

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഇരിപ്പിന്റെ രീതി ശരിയാണെന്ന് ഉറപ്പാക്കുക

നട്ടെല്ല് നിവര്‍ന്നിരുന്ന് ഓടിക്കുന്നത് വേദന കൂട്ടാനേ സഹായിക്കൂ. നട്ടെല്ല് അല്‍പം മുന്നോട്ട് വളച്ച് വളരെ ആയാസരഹിതമായ രീതിയില്‍ ഇരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇങ്ങനെ ചെയ്യുന്നത് നട്ടെല്ലിന് കുഷ്യനിങ് ഇഫക്ട് കൊടുക്കും. അതുപോലെ തറയില്‍ നിന്നുള്ള ആഘാതം താങ്ങാനുള്ള കരുത്തും ഈ ഇരിപ്പിലൂടെ ലഭിക്കും. നടുവേദന അകറ്റാന്‍ നട്ടെല്ല് വടിപോലെയാക്കി ഇരിക്കുന്നവര്‍ ആ രീതി മാറ്റുകയാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്.

മറ്റൊന്ന് ഇരുകൈകളും വെക്കേണ്ട രീതിയിലുള്ള മാറ്റമാണ്. കൈമുട്ടും തോളും നേരെയാക്കി മുഴുവന്‍ ഭാരവും ഹാന്‍ഡ്ല്‍ ബാറില്‍ കൊടുക്കുന്ന രീതി ദൂഷ്യഫലങ്ങളാണ് ഉണ്ടാക്കുന്നത്. തോളിന്റെ ജോയിന്റ് ആയാസരഹിതമാക്കി കൈമുട്ട് ഏകദേശം 60 ഡിഗ്രിയോളം മടക്കിയിരിക്കുന്നതാണ് എപ്പോഴും നല്ലത്.

ശരീരത്തിന്റെ മുഴുവന്‍ ഭാരവും ഹാന്‍ഡ്ല്‍ ബാറില്‍ കൊടുക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നത് ശരിയല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ തറയില്‍ നിന്നുള്ള ആഘാതം മുഴുവന്‍ തോളിലേക്കാണ് ഏല്‍ക്കുന്നത്. ഹാന്‍ഡ്ല്‍ ബാര്‍ യാത്രാദിശകളെ നിയന്ത്രിക്കാനുള്ളതാണ്. ഹാന്‍ഡ്ല്‍ ബാറില്‍ ചെറുതായി കൈവെയ്ക്കുക മാത്രമേ ചെയ്യാവൂ.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദീര്‍ഘദൂര യാത്രകള്‍ ചെയ്യുമ്പോഴാണ് നട്ടെല്ലിനും കഴുത്തിനും കൂടുതല്‍ സമ്മര്‍ദമേല്‍ക്കുന്നതും വേദന കൂടുതലാകുകയും ചെയ്യുന്നത്. ഇത്തരം യാത്രക്കൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • ബൈക്കിലെ ഇരിപ്പു രീതി

  • മണിക്കൂറുകളോളം തുടര്‍ച്ചയായി ഒരേ ഇരിപ്പില്‍ യാത്ര ചെയ്യാതിരിക്കുക.

  • ഇടക്കിടക്ക് വണ്ടി നിര്‍ത്തി വിശ്രമിച്ച ശേഷം യാത്ര തുടരുക. ഇത് പേശികള്‍ക്ക് വിശ്രമം നല്‍കാന്‍ സഹായിക്കും.

  • കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ പരമാവധി ഒഴിവാക്കുക.

  • പൊടുന്നനെയുള്ള ബ്രേക്കിങ് ഒഴിവാക്കുക.

  • യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന ബൈക്കിന്റെ മുന്നിലെയും പിറകിലെയും സസ്‌പെന്‍ഷന്‍ പരിശോധിക്കുക. അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മാറ്റിസ്ഥാപിക്കുക. ഇടക്കിടെ പരിശോധിച്ച് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

  • മുന്നിലെയും പിറകിലെയും ചക്രങ്ങളില്‍ നിര്‍ദേശിക്കുന്ന അളവില്‍ കൂടുതല്‍ കാറ്റ് നിറക്കുന്നത് ഒഴിവാക്കണം.

Back pain through bike ride

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാണോ മാപ്പപേക്ഷ ?, കോടതിയോട് മുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല; കെ ബിജുവിന് ഹൈക്കോടതിയുടെ താക്കീത്

'മോഹന്‍ലാലും ഞാനും കിരീടം തിയേറ്ററില്‍ കണ്ടിട്ടില്ല; സിബീ, നമ്മുടെ പടം ഭയങ്കര ഹിറ്റാണെന്ന് ആദ്യം പറഞ്ഞത് ലാല്‍'

'സച്ചിനും കോഹ്‌ലിയും പോലും ഇങ്ങനെ കളിക്കില്ല! എന്തൊരു ദുരന്തമാണിത്? സ്പോർട്സ് ജോണറിന് തന്നെ അപമാനം'; എയറിലായി 'പെദ്ദി'

കെഎഫ്ഡിസിയുടെ ടീ, കോഫി പൗഡറുകള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കാം; സമ്മാനം നേടാം

ബി ബി ഗോപകുമാർ എംഎൽഎയ്ക്ക് വധഭീഷണി, അസഭ്യവർഷം; കേസെടുത്ത് പൊലീസ്