banana representation
Health

പഴം കഴിച്ചാൽ കഫക്കെട്ട് കൂടുമോ?

പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്ന് പലരും വിശ്വസിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മ്മുടെ നാട്ടിൽ എപ്പോഴും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, മ​ഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസ് ആണിത്. ദഹനം മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്ന് പലരും വിശ്വസിക്കുന്നു.

വാഴപ്പഴം കഫം കൂടാൻ കാരണമാകുമോ?

ആളുകള്‍ക്ക് അലര്‍ജി വളരെക്കുറവായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം. 0.04 ശതമാനം മുതല്‍ 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് വാഴപ്പഴത്തോട് സാധാരണയായി അലര്‍ജി കണ്ടുവരാറുള്ളത്.

എന്നാൽ വാഴപ്പഴം കഴിക്കുന്നതിലൂടെ ചിലരുടെ ശരീരം ട്രി​ഗർ ആവുകയും നമ്മുടെ രോ​ഗപ്രതിരോധ ശേഷി ഹിസ്റ്റമിന്‍ എന്ന ഒരു രാസവസ്തു പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ കഫം ഉൽപാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ചിലർക്ക് പഴം കഴിച്ച പിന്നാലെ കഫം ഉണ്ടാകാനുള്ള കാരണം.

എന്ന് കരുതി ഇത് എല്ലാവരുടെയും അവസ്ഥയല്ലെന്ന് പ്രത്യേകം മനസിലാക്കണം. വാഴപ്പഴം നേരിട്ട് പനിയോ ജലദോഷമോ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്.

വാഴപ്പഴത്തെ രോ​ഗകാരണമാക്കുന്ന രീതി ശരിയല്ലെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജലദോഷമുള്ളപ്പോൾ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു.

Banana health myths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

വേദന ഉള്ളിലൊതുക്കി, ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി; കരഘോഷത്തോടെ വരവേല്‍പ്

സിവിൽ സപ്ലൈസ് വകുപ്പിൽ അവസരം: റിസർച്ച് ഓഫീസർ, അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ; എല്ലാം ജില്ലകളിലും ഒഴിവ്

'ആ ആളില്ലാതെ നമുക്ക് പറ്റില്ല എന്ന് തോന്നും; ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞ് അയാൾ ഒരു കുട്ടിയെ പോലെ കിടന്ന് കരയും'

മുഖ്യ പരിശീലകനായി ഗംഭീര്‍ തുടരും; ബിസിസിഐ നിലപാടിന് പിന്നില്‍ രണ്ട് കാരണങ്ങള്‍