Beautyfying water Meta AI Image
Health

ഡള്ളായ ചർമത്തെ തിളക്കാൻ ബ്യൂട്ടിഫൈയിങ് വാട്ടർ, റെസിപ്പി ഇതാ

കൊളാജന്റെ ഉൽപാദനത്തിനും ശരീരത്തിൽ ജലാംശം പ്രധാനമാണ്.

സമകാലിക മലയാളം ഡെസ്ക്

മേക്കപ്പ് ഇട്ടാലും ചർമം ഡള്ളായി തോന്നാറുണ്ടോ? ചർമത്തിന്റെ ഡൾനെസ് മാറ്റാൻ ഒരു ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി പരീക്ഷിച്ചാലോ!

പേരു പോലെ വെള്ളമാണ് പ്രധാന ചേരുവ. ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളമാണ് മികച്ചത്. വെള്ളത്തിനൊപ്പം ആന്റിഓക്‌സിഡന്റുകള്‍ കൂടി ചേരുമ്പോൾ അത്, ശരീരത്തെ ആഴത്തില്‍ ജലാംശം ഉള്ളതാക്കാനും വിഷാംശത്തെ പുറന്തള്ളാനും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും സഹായിക്കും.

ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റിയും ജലാംശവും മെച്ചപ്പെടുത്തുന്നതിന് സഹയാക്കുന്ന പ്രോട്ടീന്‍ ആണ് കൊളാജന്‍. കൊളാജന്റെ ഉൽപാദനത്തിനും ശരീരത്തിൽ ജലാംശം പ്രധാനമാണ്.

ബ്യൂട്ടിഫൈയിങ് വാട്ടർ റെസിപ്പി

ഒരു ഗ്ലാസ് ബോട്ടിലില്‍ 700 മില്ലിലിറ്റര്‍ ചെറുചൂടു വെള്ളം എടുക്കുക. അതിലേക്ക് ഒരു ടേബിള്‍ സ്പൂള്‍ ചിയ സീഡ്‌സും ഒരു നാരങ്ങ മുഴുവൻ പിഴിഞ്ഞതും ചേര്‍ക്കുക. ശേഷം ഗോജി ബെറികള്‍ കൂടി ചേര്‍ത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ചര്‍മകാന്തി വര്‍ധിപ്പിക്കുന്നതിനുള്ള വെള്ളം റെഡി.

ചേരുവകളുടെ ആരോ​ഗ്യ ​ഗുണങ്ങൾ

വെള്ളം

ചെറുചൂടുവെള്ളം കുടിക്കുന്നത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തി ഉള്ളില്‍ നിന്ന് പ്രകൃതിദത്ത മോസ്ചറൈസറായി പ്രവര്‍ത്തിക്കാനും വെള്ളം സഹായിക്കും.

ചിയ വിത്തുകള്‍

ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചിയ വിത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, ചര്‍മത്തിലെ വീക്കവും അസ്വസ്ഥതയും നീക്കാനും ഇത് ഫലപ്രദമാണ്. ചിയ വിത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ-റാഡിക്കലുകളോട് പൊരുതുകയും ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

നാരങ്ങ

നാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തിന് സഹായകരമാണ്. മാത്രമല്ല, നാരങ്ങില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മൃതകോശങ്ങളെ നീക്കാനും ചര്‍മം തെളിച്ചമുള്ളതാക്കാനും സഹായിക്കും.

ഗോജി ബെറികള്‍

ഗോജി ബെറികള്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് കൊളാജന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. കൂടാതെ സൂര്യാതാപത്തില്‍ നിന്നും സംരക്ഷണവും നല്‍കുന്നു.

എപ്പോൾ കുടിക്കണം

ഒരു ബോട്ടിലില്‍ സൂക്ഷിച്ചു വെച്ചാല്‍ ദിവസത്തില്‍ ഇടയ്ക്കിടെ ഈ വെള്ളം കുടിക്കാവുന്നതാണ്. വെള്ളം മാത്രം കുടിച്ചതു കൊണ്ട് ഫലമില്ല, ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലിയും ആരോഗ്യമുള്ള ചര്‍മത്തിന് പ്രധാനമാണ്.

Beautyfying water for beautyful recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT