Study Timetable for students Meta AI Image
Health

കുട്ടികൾ അവരുടെ പ്രായത്തിനനുസരിച്ച് പഠിക്കട്ടെ; സ്റ്റഡി ടൈംടേബിൾ എങ്ങനെ തയ്യാറാക്കാം

കുട്ടിക്ക് വേണ്ടി പഠന സമയം ഷെഡ്യൂൾ ചെയ്യാനും അത് അവരുടെ ദിനചര്യയുടെ ഭാഗമാക്കാനുമുള്ള ഒരു സിംപിൾ മാർഗമാണിത്.

സമകാലിക മലയാളം ഡെസ്ക്

ടുത്താൽ പൊങ്ങാത്ത സിലബസും പഠനഭാ​രവും കുട്ടികളെ മാനസികമായി സമ്മർദത്തിലാക്കാറുണ്ട്. ഓരോ കുട്ടികൾക്കും പഠന മികവ് വ്യത്യസ്തമായിരിക്കും. ഓരോ പ്രായത്തിലും കുട്ടികൾക്ക് നൽകേണ്ട ​ഗൈഡിങ്ങും വ്യത്യസ്തമാണ്. കുട്ടികൾക്ക് വേണ്ടി വീട്ടിൽ ദിവസവും സ്റ്റഡി ടൈംടേബിൾ സെറ്റ് ചെയ്യുന്നത് അവർക്ക് പഠനം കൂടുതൽ അനായാസവും ആസ്വദ്യകരവുമാക്കാൻ സഹായിക്കും. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചാണ് സ്റ്റഡി ടൈംടേബിൾ അഥവാ സ്റ്റഡി പ്ലാൻ തയ്യാറാക്കേണ്ടത്.

എന്താണ് സ്റ്റഡി ടൈംടേബിൾ

കുട്ടിക്ക് വേണ്ടി പഠന സമയം ഷെഡ്യൂൾ ചെയ്യാനും അത് അവരുടെ ദിനചര്യയുടെ ഭാഗമാക്കാനുമുള്ള ഒരു സിംപിൾ മാർഗമാണിത്. ഇത് പഠിക്കേണ്ട കാര്യങ്ങൾ ഒരു ടൈം ബ്ലേക്ക് ആക്കി തിരിക്കുകയും കുട്ടികൾക്ക് ഒരാഴ്ച മുഴുവൻ പിന്തുടരേണ്ടതിൽ ഒരു ബ്ലൂ-പ്രിന്റ് നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ സമയത്തെ ഷെഡ്യൂൾ ചെയ്യുന്നത് യാഥാർഥത്തിൽ വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്താൻ സഹായിക്കും.

ഒരു മികച്ച സ്റ്റഡി പ്ലാൻ കുട്ടികളുടെ പഠന ശൈലികളും സർക്കാഡിയൽ താളങ്ങളും അനുസരിച്ച് ക്രമീകരിക്കാൻ ശ്രമിക്കുക. സമയക്രമം വഴക്കമുള്ളതും അതിനൊപ്പം ഘടനയുള്ളതുമായിരിക്കണം.

അഞ്ച് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികൾ

ഈ പ്രായത്തിലുള്ള കുട്ടികളെ പഠിക്കാൻ മണിക്കൂറുകൾ പിടിച്ചിരുത്തുക എന്നത് ക്രൂരതയാണ്. ഇവരുടെ ശ്രദ്ധ ദൈർഘ്യം ഏകദേശം 10 മുതൽ 15 മിനിറ്റ് വരെയാണ്. അതായത്, ഒരു വിഷയത്തെ 15 മിനിറ്റിൽ താഴെ മാത്രമേ കുട്ടികൾക്ക് ശ്രദ്ധിക്കാൻ കഴിയു എന്നർത്ഥം. കഥകളിലൂടെയും കളികളിലൂടെയുമായിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ടത്. സ്കൂൾ കഴിഞ്ഞുള്ള ഹ്രസ്വമായ പഠനമായിരിക്കും നല്ലത്. ചിത്രരചന, ഗെയിമുകൾ അല്ലെങ്കിൽ കഥപറച്ചിൽ അടിസ്ഥാനമാക്കിയുള്ള പഠനരീതിയാണ് മികച്ചത്.

  • രാവിലെ 10 മിനിറ്റ് ഒരു മിനി റിവിഷൻ ആകാം. പഠിച്ചകാര്യങ്ങളെ ഒന്നുകൂടി ഓർമപ്പെടുത്താൻ ഇത് സഹായകരമാണ്.

  • അത്താഴത്തിന് മുൻപ് പഠിക്കാൻ നിർബന്ധിക്കരുത്, വൈകുന്നേരങ്ങൾ കഥ പറച്ചിലിനും വർത്തമാനങ്ങൾക്കും കളികൾക്കും സമയം നൽകണം.

എട്ട് മുതൽ പത്ത് വയസ് വരെയുള്ള കുട്ടികൾ

ഈ പ്രായത്തിലാണ് പഠനം ഒരു ശീലമാകേണ്ടത്. എന്നാൽ പഠനം സമ്മര്‍ദഹരിതവുമായിരിക്കണം. സമ്മർദത്തോടെ പഠിക്കുന്നത് പഠനത്തോടുള്ള വെറുപ്പ് വർധിപ്പിക്കും. ഈ പ്രായത്തിൽ കുട്ടികളെ ദീർഘനേരം ഇരുത്തി പഠിപ്പിക്കുന്നതിന് പകരം, സമയം വിഭജിച്ചു പല സെഷനുകൾ ആക്കി പഠിപ്പിക്കാം. ഇത് മികച്ച പ്രകടനം കാഴ്ചവെക്കാൻ കാരണമാകുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

  • വൈകുന്നേരം സ്കൂളിൽ നിന്ന് എത്തിയാൽ 30 മിനിറ്റ് ബ്ലേക്ക്, ശേഷം 4. 30 മുതൽ 6.00 മണി വരെ പഠനം. ഇത് രണ്ട് സെഷനുകളായി തിരിക്കണം.

  • ഓരോ 30 മിനിറ്റ് പഠന സമയത്തിനിടെയും 10 മിനിറ്റ് ഇടവേള നൽകണം.

  • ആദ്യ സെഷനിൽ ഹോം വർക്ക്. രണ്ടാമത്തെ സെഷനിൽ വായനയിലോ സർഗാത്മക എഴുത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉപയോഗിക്കാം.

  • വാരാന്ത്യത്തിൽ വായനക്കായി രണ്ട് മണിക്കൂർ മാറ്റിവയ്ക്കണം.

11 മുതൽ 13 വയസു വരെയുള്ള കുട്ടികൾ

കുട്ടികളിൽ വൈകാരിക പരിവർത്തനങ്ങളുടെ ഒരു കാലഘട്ടം കൂടിയാണിത്. ഈ ഘട്ടത്തിൽ സ്ഥിരത, പുനരവലോകന ശീലങ്ങൾ, ആത്മവിശ്വാസം എന്നിവ വികസിപ്പിക്കണം. ഈ പ്രായത്തിലെ കുട്ടികൾക്ക് വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

  • വൈകുന്നേരം അഞ്ച് മുതൽ ഏഴ് മണി വരെ പഠനത്തിനായി നീക്കിവയ്ക്കാം, ഓരോ 40 മിനിറ്റിലും വിഷയങ്ങൾ മാറി മാറി പഠിക്കാം.

  • അത്താഴത്തിന് ശേഷമുള്ള ഒരു ലഘു അവലോകന സെഷനായി 20 മിനിറ്റ് ഉൾപ്പെടുത്താം.

  • ആശയ അവലോകനത്തിനായി രാവിലെ 6.45–7.15 വരെയുള്ള സമയം ഉപയോഗിക്കാം.

  • സർഗാത്മകതക്കും വിശ്രമത്തിനും ഇടം നൽകുന്നതിന് ഒരു വാരാന്ത്യ ദിവസം പഠനരഹിതമായിരിക്കണം.

14 മുതൽ16 വയസുള്ള കുട്ടികൾ

കൗമാരക്കാർക്ക് ഒരു സെഷനിൽ 45-50 മിനിറ്റ് ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ദീർഘവും നിർബന്ധിതവുമായ മണിക്കൂറുകൾ വിരസതക്കും കുറഞ്ഞ ഓർമ നിലനിർത്തലിനും കാരണമാകുന്നു. എന്നാൽ സ്കൂളിന് ശേഷം ഇടവേളയോടു കൂടി അഞ്ച് മുതൽ ആറ് മണിക്കൂർ വരെ പഠനത്തിനായി നീക്കിവെയ്ക്കാം.

  • വൈകുന്നേരം 4:30 മുതൽ 8:00 വരെ, 45 മിനിറ്റ് വീതമുള്ള മൂന്ന് ഫോക്കസ്ഡ് ബ്ലോക്കുകളായി തിരിക്കാം. 10–15 മിനിറ്റ് സജീവ ഇടവേളകൾ ഉണ്ടായിരിക്കണം.

  • രാവിലെ 6:30 മുതൽ രാവിലെ 7:15 വരെ മനഃപാഠമാക്കുന്നതിനും വായനക്കും ഉപയോഗിക്കാം.

  • രാത്രി വായന (രാത്രി 9:00 ന് ശേഷം) ശീലമാക്കാവുന്നതാണ്.

17–18 വയസുള്ള കുട്ടികൾ

കൂടുതൽ പഠിക്കേണ്ടത് അത്യാവശ്യമായ സമയമാണ്. അക്കാദമിക് സമ്മർദം വർധിക്കുമ്പോൾ, അമിത പഠനം തിരിച്ചടിയാകും. ഉറക്കം തടസപ്പെടുന്നത് ഓർമ നിലനിർത്തലിനെ ദുർബലപ്പെടുത്തുന്നു.

  • 1.5 മണിക്കൂർ വീതമുള്ള നാല് പഠന ബ്ലോക്കുകൾ തീരുമാനിക്കാം.

  • ദിവസേന ഒരു മണിക്കൂർ ഇടവേള.

  • രാത്രികാല അവലോകനം (പരമാവധി 30 മിനിറ്റ്) ലഘുവായ പുനരവലോകനത്തിന് മാത്രമായിരിക്കണം.

  • മോക്ക് ടെസ്റ്റുകൾക്കോ സംശയ നിവാരണത്തിനോ ഞായറാഴ്ചകൾ ഉപയോഗിക്കാം.

സ്റ്റഡി ടൈംടേബിൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പ്രായവും ശ്രദ്ധാ പരിധിയും പരിഗണിക്കുക

  • വിഷയങ്ങൾക്ക് മുൻഗണന നൽകുക

  • ഇടവേളകൾ ഉൾപ്പെടുത്തുക

  • പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക

  • വഴക്കമുള്ളതും ഘടനയുള്ളതുമാക്കുക

  • സജീവ പഠനത്തെ പ്രോത്സാഹിപ്പിക്കുക

Study timetable for students: Here are the best timetables schedule for students to study based on their age.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT