blue tea Pinterest
Health

സമ്മർദം കുറയ്ക്കും, നീല ചായ ഒന്ന് പരീക്ഷിച്ചു നോക്കൂ

ഇതിൽ അടങ്ങിയ ആൻ്റിഓക്സിഡന്റുകളാണ് താരങ്ങൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ലോകത്ത് നൂറായിരം വെറൈറ്റി ചായ റെസിപ്പികൾ ഉണ്ട്. അതിൽ വൈറലായ ഒരു ഐറ്റമാണ് നീല ചായ. ശംഖുപുഷ്പമാണ് ഇതിലെ പ്രധാന ചേരുവ. ശംഖുപുഷ്പ ചായ അഥവാ നീല ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇതിൽ അടങ്ങിയ ആൻ്റിഓക്സിഡന്റുകളാണ് താരങ്ങൾ. ഇത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കാനും നീല ചായ കുടിക്കുന്നത് സഹായിക്കും.

ഔഷധങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാർന്ന സസ്യമാണ് ശംഖുപുഷ്പം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നീല ചായ മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, ട്രൈറ്റെർപെനോയിഡുകൾ, സൈക്ലോടൈഡുകൾ പോലുള്ള പെപ്റ്റൈഡുകൾ എന്നിവയാൽ സമ്പന്നമാണ് നീല ചായ. ഇതിൽ ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ, നൂട്രോപിക്, കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.

ശംഖുപുഷ്പത്തിൽ കാണപ്പെടുന്ന പ്രകൃതിദത്ത സസ്യ പിഗ്മെൻ്റുകളാണ് ടെർനാറ്റിനുകൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ സ്രവണം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഈ സംയുക്തം ഒരു തരം ആന്തോസയാനിൻ കൂടിയാണ്. ഇത് പൂവിനും ചായയ്ക്കും തിളക്കമുള്ള നീല നിറം നൽകുന്നു. ബ്ലൂ ടീ കുടിക്കുന്നത് ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയതിനാൽ ശരീരകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.

Blue tea for reducing stress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

'പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത'; പുനഃസംഘടന വേണമെന്ന് വിദഗ്ധര്‍

കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്

ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം, 'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!