Baby skincare products Pinterest
Health

ബേബി സ്കിൻകെയർ ഉൽപ്പന്നങ്ങൾ മുതിർന്നവർക്ക് ഉപയോ​ഗിക്കാമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങളുടെ ചർമം വളരെ മൃദുലവും അതീവ സെൻസിറ്റീവുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേകം നിർമിക്കുന്ന ബേബി സ്കിൻകെയർ ഉൽപ്പന്നങ്ങൾ മുതിർന്നവരും ഉപയോ​ഗിക്കുന്ന പ്രവണതയുണ്ട്. ബേബി ക്രീം മോയ്‌സ്ചറൈസറായും, ബേബി ഷാംപൂ ഫേസ് വാഷായും ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങൾ മുതിർന്നവരുടെ ‍ചർമത്തിനും മുടിക്കും എത്രത്തോളം അനുയോജ്യമാണെന്നതാണ് പ്രധാനം.

കുഞ്ഞുങ്ങളുടെ ചർമം വളരെ മൃദുലവും അതീവ സെൻസിറ്റീവുമാണ്. അവരുടെ ചർമത്തിന് ഈർപ്പം നിലനിർത്താനുള്ള കഴിവ് കുറവാണ്. അതിനാൽ ചർമം വേഗത്തിൽ വരണ്ടുപോകുകയും പെട്ടെന്ന് ചർമത്തിൽ അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടാണ് ബേബി ഉൽപ്പന്നങ്ങൾ വളരെ സൗമ്യമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്നത്.

എന്നാൽ മുതിർന്നവരുടെ ചർമം വ്യത്യസ്തമാണ് കട്ടിയുള്ളതും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നതുമാണ്. മുഖക്കുരു, പിഗ്മെന്റേഷൻ, വരണ്ട ചർമം, ചുളിവുകൾ, സൂര്യപ്രകാശം കൊണ്ടുള്ള കേടുപാടുകൾ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ ഇവയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഉൽപ്പന്നങ്ങളാണ് മുതിർന്നവർ ഉപയോഗിക്കേണ്ടത്.

മുതിർന്നവർക്ക് ബേബി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാമോ?

സെൻസിറ്റീവ് ചർമമുള്ളവർക്ക് ചില ബേബി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാമെന്നാണ് വിദഗ്ധർ നിർദേശിക്കാറുണ്ട്. ക്ലെൻസർ, മോയ്‌സ്ചറൈസർ, ബേബി ഓയിൽ എന്നിവ ചർമത്തെ സോഫ്റ്റ് ആക്കാനും സംരക്ഷണ കവചം നിലനിർത്താനും സഹായിക്കും. എന്നാൽ ഇവയെ മാത്രം ആശ്രയിച്ച് മുഴുവൻ സ്‌കിൻകെയർ റൂട്ടീനും രൂപപ്പെടുത്തുന്നത് ശരിയായ രീതിയല്ല. മുഖക്കുരു നിയന്ത്രണം, ആന്റി-ഏജിങ്, പിഗ്മെന്റേഷൻ കുറയ്ക്കൽ, സൺ പ്രൊട്ടക്ഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ബേബി ഉൽപ്പന്നങ്ങൾ പറ്റില്ല.

പലരും ബേബി ഷാംപൂ ഫേസ് വാഷായും ബേബി ഓയിൽ ബോഡി മോയ്‌സ്ചറൈസറായുമൊക്കെ ഉപയോഗിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇവ ഉപയോഗിക്കാമെങ്കിലും, സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല. ബേബി ഷാംപൂ വളരെ സൗമ്യമാണെങ്കിലും മേക്കപ്പ്, സൺസ്‌ക്രീൻ, അധിക എണ്ണ എന്നിവ ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കില്ല. അതുപോലെ കുട്ടികളുടെ സൺസ്‌ക്രീൻ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുമെങ്കിലും മുഖത്ത് ഉപയോഗിക്കുമ്പോൾ എണ്ണമയമായ അനുഭവമോ വെളുത്ത പാടുകളോ ഉണ്ടാകാം.

ബേബി ഓയിൽ ചർമത്തിലെ ഈർപ്പം പുറത്തേക്ക് പോകാതിരിക്കാൻ സഹായിക്കുന്നതാണ്. എന്നാൽ ഇത് ചർമത്തിന് ജലാംശം നൽകുന്നില്ല. എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമത്തിന് ഇത് അനുയോജ്യമല്ല.

അതേസമയം, ചർമം അതീവ സെൻസിറ്റീവായിരിക്കുമ്പോഴോ അലർജി അല്ലെങ്കിൽ എക്‌സിമ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ബേബി സ്കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

എന്നാൽ ഇത്തരം ഉപയോഗം താൽക്കാലികമായിരിക്കണം. മുതിർന്നവരുടെ ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ രൂപകൽപന ചെയ്ത ഉൽപന്നങ്ങൾക്ക് പകരമായി ബേബി സ്കിൻ ഉൽപ്പന്നങ്ങളെ കാണാണ കഴിയില്ല. ബേബി ലോഷൻ ഉപയോഗിച്ചാൽ ചർമത്തിന് സോഫ്റ്റ്നസ് ലഭിച്ചേക്കാം. പക്ഷേ ചുളിവുകൾ, പിഗ്മെന്റേഷൻ, മുഖക്കുരു, അടഞ്ഞ സുഷിരങ്ങൾ, സൂര്യപ്രകാശം മൂലമുള്ള കേടുപാടുകൾ തുടങ്ങിയ മുതിർന്നവരുടെ ചർമപ്രശ്‌നങ്ങൾ പരിഹരിക്കാൻ അവയ്ക്ക് കഴിയില്ല.

Can adults use Baby skin care products

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

ആനവണ്ടിക്ക് ഇനി 'സ്പോൺസർ' വരും; പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍

'അച്ഛന്റെയും ചേട്ടന്റെയും പോരാട്ടങ്ങൾ എന്നെയും ബാധിച്ചിട്ടുണ്ട്; ഒരു പ്രശ്നക്കാരനാകാൻ എനിക്ക് താല്പര്യമില്ല'

ബി​ഗ് ബാഷിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളും? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്ര പ്രഖ്യാപനം!